കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല നടത്തിവരുന്ന ബി.എ.എല്‍.എല്‍.ബി കോഴ്സിന് ബാര്‍കൗണ്‍സിലിന്റെ അംഗീകാരം നേടിയെടുക്കുന്നതിനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഇതു സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ യാതൊരുവിധത്തിലും ആശങ്കപ്പെടേണ്ടെന്നും അധികൃതര്‍ അറിയിച്ചു. ബാര്‍ കൗണ്‍സിലിലേക്ക് അംഗീകാരത്തിനായി അടക്കേണ്ട നിശ്ചിത ഫീസും അനുബന്ധരേഖകളും ഇതിനകം തന്നെ ഓണ്‍ലൈനായി സമര്‍പ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അടുത്ത ദിവസംതന്നെ സര്‍വ്വകലാശാലയുടെ പ്രതിനിധിസംഘം ബാര്‍ കൗണ്‍സിലുമായി നേരിട്ടുബന്ധപ്പെട്ട് അംഗീകാരം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ എടുക്കുന്നുണ്ടെന്ന് രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന് കീഴോത്ത് അറിയിച്ചു.
ഇപ്പേഴത്തെ പ്രശനം തികച്ചും സാങ്കേതികമാണെന്നും ഇതിനകം കോഴ്സു കഴിഞ്ഞ മുഴുവന്‍ പേരും സന്നത് എടുത്തിട്ടുണ്ടെന്നും അതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഒരുതരത്തിലും ആശങ്കാകുലരാകേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. ഈയിടെ നാക് ടീമിന്റെ പരിശോധനാവേളയിലാണ് 2005 മുതല്‍ അംഗീകാരം ലഭ്യമായിട്ടില്ലയെന്നു മനസ്സിലായത്. അംഗീകാരം ലഭ്യമായതിനുശേഷമേ പുതിയ ബാച്ചിനു പ്രവേശനം നല്‍കൂയെന്ന് നാക് ടീമിനും ഉറപ്പുകൊടുത്തിരുന്നു. കോഴ്സ് തുടങ്ങിയ കാലത്തെ സ്ഥിതിയില്‍ നിന്നുമാറി ഇപ്പോള്‍ വളരെ മെച്ചപ്പെട്ട കെട്ടിടസൗകര്യങ്ങളും ലൈബ്രറിയും മറ്റു അനുബന്ധസൗകര്യങ്ങളും അദ്ധ്യാപകരും ലീഗല്‍ സ്റ്റഡീസ് വകുപ്പിനുണ്ട്. കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമാകുന്ന മുറയക്ക് അവ നല്‍കുന്നതിന് തയ്യാറാണെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: