ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ സംബന്ധിച്ച് ചര്‍ച്ച നടത്താത്തതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം.
ഉത്തരാഖണ്ഡിലെ ഭരണപ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയം ഇപ്പോള്‍ ചര്‍ച്ചയ്ക്ക് എടുക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ രാജ്യസഭ നിര്‍ത്തിവച്ചു.
ജനാധിപത്യ വിരുദ്ധമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുകയാണെന്നും ചോദ്യോത്തരവേള നിര്‍ത്തിവച്ചു ഉത്തരാഖണ്ഡ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ഉപനേതാവ് ആനന്ദ് ശര്‍മ്മയുമാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ നോട്ടീസ് തള്ളിയതായി രാജ്യസഭാ ചെയര്മാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: