ന്യൂദൽഹി: ഭീകരസംഘടനയായ ഐസിസിന്റെ ഭാരതത്തിലെ പ്രധാന റിക്രൂട്ടർ സിറിയയിൽ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യൂസഫ് എന്ന പേരിൽ കൂടി അറിയപ്പെടുന്ന 26കാരനായ മുഹമ്മദ് ഷാഫി അർമർ ആണ് കൊല്ലപ്പെട്ടത്.
കർണാടകയിലെ ഭട്കൽ സ്വദേശിയാണ് യൂസഫ്. ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ അടുത്ത അനുയായിയായാണ് ഇയാള്‍ അറിയപ്പെടുന്നത്. 30 പേരെ ഇതുവരെ ഇയാളുടെ നേതൃത്വത്തില്‍ ഐഎസില്‍ എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന 23 പേരെയാണ് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര, കർണാടക, ജമ്മു കാശ്മീർ, മദ്ധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലുള്ളവരാണിവര്.
ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ഐഎസ് യൂണിറ്റ് തുടങ്ങാനാണ് ഷാഫി അര്‍മര്‍ പദ്ധതിയിട്ടിരുന്നത്. നേരത്തെ ഇന്ത്യയുടെ ചുമതല വഹിച്ചിരുന്ന ഷാഫിയുടെ സഹോദരൻ സുൽത്താൻ അർമർ കഴിഞ്ഞ വർഷം മാർച്ചിൽ യു.എസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: