ചെറുതുരുത്തി: ചൂടിന്റെ കാഠിന്യം മൂലം രോമകൂപങ്ങള്‍ തടിച്ചുപൊട്ടുന്ന രോഗവുമായി ചെറുതുരുത്തി സ്വദേശി. പരിസ്ഥിതി പ്രവര്‍ത്തകനും ക്ഷേത്രം ശാന്തിക്കാരനുമായ ഷാജുമോനാണ് ഈ അപൂര്‍വരോഗം കണ്ടെത്തിയത്. ചെറുതുരുത്തി, ഷൊര്‍ണൂര്‍, പട്ടാമ്പി എന്നിവിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്ക് നിത്യേന ഭക്ഷണം എത്തിച്ചുകൊടുക്കുന്ന സാമൂഹ്യ പ്രവര്ത്തകന് കൂടിയാണ് ഇയാള്‍.
ഇരുചക്രവാഹനത്തില്‍ യാത്രചെയ്ത് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്ന ഇയാളുടെ കാലുകളുടെ തുടഭാഗത്തും ശരീരത്തിന്റെ പുറവും തടിച്ച് പൊട്ടിയ നിലയിലാണ്. ചൂടിന്റെ കാഠിന്യം മൂലം അപൂര്‍വമായി കണ്ടുവരുന്ന രോഗമാണിതെന്ന് ഡോക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: