മുക്ത്സര്‍: പഞ്ചാബിലെ മുക്ത്സറില് പട്ടാപ്പകല്‍ ദളിത് യുവതിയെ ജോലിസ്ഥലത്തു നിന്നും വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി. കഴിഞ്ഞ മാസം 24നായിരുന്നു സംഭവം. 24 കാരിയായ യുവതിയെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും ബലാത്കാരമായി വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
മുക്ത്സറിലെ സ്വകാര്യ കമ്പ്യൂട്ടര്‍ സെന്റിലെ ജവനക്കാരിയാണ് ഇവര്‍. പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ ഒരു കടയുടെ സിസിടിവിയില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. .യുവതിയെ സഹപ്രവര്‍ത്തകര്‍ അന്വേഷിക്കുന്ന് ദൃശ്യങ്ങളും സിസിടിവിയില്‍ ഉണ്ട്.
പ്രതിയായ മുക്തസര്‍ സ്വദേശി ഗുര്‍ജിന്ദര്‍ സിങ് ഇന്നലെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളം ചോദ്യം ചെയ്തുവരികയാണ്. ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി ഫാംഹൗസിലെത്തിച്ച് പീഡിപ്പിച്ചശേഷം പിറ്റേ ദിവസമാണ് ഇയാള്‍ വിട്ടയച്ചത്.
പെണ്‍കുട്ടിയുടെ അച്ഛന് നല്കിയ പരാതിയില്‍ സംഭവം നടന്ന് അഞ്ചു ദിവസത്തിനു ശേഷമാണ് പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പരാതി നല്കി ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാന്‍ പോലീസിന് സാധിച്ചിരുന്നില്ല.
അത് ഒട്ടേറെ വിവാദങ്ങള്‍ക്കു കരണമായിരുന്നു. പട്ടികജാതി കമ്മീഷന് പോലീസ് ഉന്നതരോട് ഈ സംഭവത്തില്‍ വിശദീകരണം തേടിയിരുന്നു. എന്നാല്‍ പ്രതിയും പെണ്‍കുട്ടിയും ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണെന്നും പരസ്പരം അറിയുന്നവരാണെന്നും പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: