ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടിലെ ചൈനയുടെ ഭാരത ആക്രമണമാണ് 1964 ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചത്. ഔദ്യോഗിക പക്ഷം റഷ്യന്‍ ചേരിയിലും വിമതപക്ഷം ചൈനാ പക്ഷത്തും നിലയുറപ്പിച്ചു. പിളര്‍പ്പ് കേരളത്തിലെ പാര്‍ട്ടിയെയും ബാധിച്ചു. നേതാക്കളില്‍ ഭൂരിഭാഗവും സിപിഐക്കൊപ്പം നിലകൊണ്ടു. എന്നാല്‍ പാര്‍ട്ടി അണികളില്‍ ഭൂരിഭാഗവും സി പി എമ്മിനോടൊപ്പമായി. സി പി ഐ വിമതരെ ചീന ചാരന്മാരെന്ന് വിളിച്ചു.
ഇ എം എസ്സിന്റെ ബൗദ്ധിക നീക്കങ്ങളും എ കെ ജിയുടെ ജനകീയതയും സി പി എമ്മിന് അടിത്തറ ഉണ്ടാക്കി. സി പി ഐ ആകട്ടെ നേതാക്കളും അവരുടെ ബന്ധുക്കളുമടങ്ങുന്ന ആളില്ലാ പാര്‍ട്ടിയായി നിലകൊണ്ടു.
1969 മുതല്‍ 1980 വരെ സി പി എം അധികാരത്തിന് പുറത്തായിരുന്നു. ഇക്കാലം മുഴുവന്‍ ഭരണപക്ഷത്തുണ്ടായിരുന്ന സി പി ഐ യുടെ വളര്‍ച്ച പടവലങ്ങ പോലെയായിരുന്നു. നാള്‍ക്ക് നാള് പാര്‍ട്ടിയുടെ വളര്‍ച്ച താഴോട്ടായി. പിളര്‍പ്പ് കാലത്ത് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഇ എം എസ് പ്രസംഗിച്ചതിങ്ങനെ…. മുതലാളിത്തത്തിന്റെ പ്രതിരൂപമായ കോണ്‍ഗ്രസുമായി സഹകരിക്കുന്ന വലത് പക്ഷക്കാര്‍ തൊഴിലാളി വര്‍ഗത്തിന്റെ കടുത്ത ശത്രുക്കളാണ്.
തൊഴിലാളി-മുതലാളിവര്ഗങ്ങളുടെ താല്പര്യങ്ങള് അത്രമേല്‍ ഭിന്നമാണ്. അത് കൊണ്ട് തന്നെ അവ തമ്മിലുള്ള സഹകരണം അസാധ്യവുമാണ്.
എ കെ ജി ഒരു പടികൂടി കടന്നു പറഞ്ഞു, കമ്മ്യുണിസത്തെയും വര്‍ഗസമരത്തെയും ഒറ്റുകൊടുക്കുന്നവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല. എന്നാല്‍ ചരിത്രം ആരുടെയും പിതൃസ്വത്തല്ലെന്ന് സി പി ഐ നേതാവ് എം എന്‍ ഗോവിന്ദന് നായര്‍ തിരിച്ചടിച്ചു. അടുത്ത കാലം വരെ സി പി എമ്മുകാര്‍ സിപിഐക്കാരെ വിളിച്ചിരുന്നത് വലത് കമ്മ്യൂണിസ്റ്റ് പാര്ട്ടിയെന്നാണ
വലതന്മാരെന്ന ചുരുക്കപേരും നല്കി. ”വെക്കിനെടാ വലതന്മാരെ ചെങ്കൊടികള്‍ താഴെ” എന്നത് അന്നത്തെ സി പി എം മുദ്രാവാക്യങ്ങളില്‍ പ്രധാനമായിരുന്നു. കോണ്‍ഗ്രസിന്റെ ചെരുപ്പ് നക്കികള്‍ എന്നും സി പി എമ്മുകാര്‍ സിപിഐക്കാരെ പരിഹസിച്ചിരുന്നു.
പാര്‍ട്ടിയുടെ പ്രധാന ഓഫീസുകളും സ്വത്തുക്കളും സി പി ഐ കൈവശപ്പെടുത്തി. സംസ്ഥാന കമ്മറ്റി ഓഫീസ്, ജനയുഗം, പ്രഭാത് ബുക്ക് ഹൗസ്. നവയുഗം എന്നിവ സി പി ഐ കൈപ്പിടിയിലാക്കി. ദേശാഭിമാനി സി പി എമ്മിന് ലഭിച്ചു.
ഇന്ന് സി പി ഐ അന്തം വിട്ട് നില്‍ക്കുകയാണ്. കേരളത്തിലെ ശതകോടിശ്വരന്മാരുടെ പട്ടികയിലാണ് പാവങ്ങളുടെ പട തലവനായിരുന്ന എ കെ ജി പടുത്തുയര്‍ത്തിയ സിപിഎം എന്ന പാര്‍ട്ടിയുടെ സ്ഥാനം. അവര്‍ക്കില്ലാത്ത കച്ചവടവും കച്ചടയും ഇല്ല.
ഒരു ഫോട്ടോസ്റ്ററ്റ് മെഷീന് വാങ്ങാന്‍ മോഹിച്ച് നടക്കാത്ത പാര്‍ട്ടിയായിരുന്നു പി കെ.വിയുടെ കാലത്ത് സി പി ഐ പന്ന്യന്‍ രവീന്ദ്രന്റെ കാലത്ത് പാര്‍ട്ടി ഉയര്ത്തെഴുന്നെറ്റു. പേയ്മെന്റ് സീറ്റിലുടെ കോടികളുടെ കച്ചവടത്തിന് പ്രാപ്തി നേടി.അങ്ങനെ വല്യേട്ടനോടൊപ്പം അവരും എത്തി.
ഇന്ന് കാലം മാറി. ഇ എം എസും എ കെ ജിയും ഇല്ല.എം എന്നും അച്ചുതമേനോനും ടി വി യും ഇല്ല. 1992ല്‍ ഇ എം എസ് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോള്‍ എത്തിയ ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് പാര്‍ട്ടിയെ സോണിയാഗാന്ധിയുടെ തൊഴുത്തില്‍ കൊണ്ട് കെട്ടി. പിന്നിട് വന്ന പ്രകാശ് കരാട്ട് ഒന്നാം യു പി എ സര്‍ക്കാരിന്റെ നയവിശാരദനയി മാറി.
അക്കാലത്ത് കോണ്‍ഗ്രസ് പിന്തുണയോടെ ആന്ധ്രയില്‍ നിന്ന് രാജ്യസഭയിലെത്താന്‍ സീതാറാം യെച്ചൂരിക്ക് യാതോരു ഉളുപ്പും ഇല്ലായിരുന്നു.ഇന്നിപ്പോള്‍ കൈവിട്ട് പോയ അധികാരം തിരിച്ചു കിട്ടുമെന്നാശിച്ചു ഒരേ ബഞ്ചിലിരുന്ന് പശ്ചിമ ബംഗളില്‍ കോണ്‍ഗ്രസും സിപിഎമ്മും മന കോട്ട കെട്ടുന്നു. കേരളത്തിലകട്ടെ ഉമ്മന്‍ ചാണ്ടി വിഭൂതി കളോടൊത്ത് ലാവ്ലിന് മുതല്‍ സകല അഡ്ജസ്റ്റ് തരികിടകള്‍ പയറ്റുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: