ഇനി എനിക്ക് ഒരു കാര്യം ഉപദേശിക്കാനുണ്ട്. ശ്രീരാമന് മനുഷ്യനല്ല. ആദിനാരായണന്തന്നെ. യോഗമായാദേവിയാണു സീത. രാമസോദരനായ ലക്ഷ്മണന് അനന്തനാണ്. അതായത് ജഗത്പിതാവും മാതാവുമാണ് രാമനും സീതയും. അവരോട് അങ്ങേക്കു ശത്രുതയുണ്ടാകാനെന്താണ് കാരണമെന്നു ചിന്തിക്കുക.
നമ്മുടെയെല്ലാം ശരീരം പഞ്ചഭൂതാത്മകമാണ്. പഞ്ചഭൂതങ്ങളിലേക്കുതന്നെ മടങ്ങിപ്പോകും. പഞ്ച പഞ്ചാത്മകമായ ഇരുപത്തഞ്ചു മഹാതത്ത്വങ്ങള്‍ കൊണ്ടുണ്ടാക്കിയ ഈ ശരീരത്തില്‍ പാപപുണ്യങ്ങള്കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. അവയില്‍നിന്നു ജനിച്ച് അഹങ്കാരംകൊണ്ടാണ് അങ്ങേക്ക് ഇങ്ങനെയൊന്നുചെയ്യാന് തോന്നിയത്.
നാം മഹത്തെന്നുകരുതുന്ന ഈ ശരീരം ത്വക്ക്, മാംസം, അസ്ഥി, മലം, മൂത്രം ഇവയുടെ സമ്മേളനംമൂലം ദുര്‍ഗന്ധപൂരിതമാണ്. ആത്മജ്ഞാനമില്ലാത്തവര്‍ക്ക് ശരീരമാണ് ഞാന്‍ എന്നഭാവമുണ്ടാകുന്നു. ബുദ്ധിമാന്മാര്ക്ക് ജഡാത്മകമായ ഈ ശരീരത്തോട് യാതൊരു താല്പര്യവും തോന്നുകയില്ല. ബ്രഹ്മഹത്യ തുടങ്ങിയ ഘോരപാപങ്ങള്‍ ചെയ്യുന്നതും ഈ ശരീരം കാരണമാണ്. എത്രനാളിങ്ങനെയിരിക്കും? ഇത് രോഗാദികള്‍ ബാധിച്ച് പതിക്കുമെന്നു തീര്‍ച്ചയാണ്. പുണ്യപാപങ്ങളുടെ ഫലമായി സുഖദുഃഖങ്ങളുടെ ബന്ധനത്തില്‍ ജീവന് അകപ്പെടുന്നു. ഈ ദേഹത്തെ ഞാന്‍ എന്നു കല്പിച്ച് മോഹവശഗരായി കര്‍മ്മങ്ങള്‍ ചെയ്യുന്നു. അതിന്റെഫലമായി ജനനമരണങ്ങള്‍ സംഭവിക്കുന്നു.
ഈ ദേഹത്തെ ഞാന്‍ എന്നഭാവമുണ്ടാകുന്നു. ബുദ്ധിമാന്മാര്ക്ക് ജഡാത്മകമായ ഈ ശരീരത്തോട് യാതൊരു താല്പര്യവും തോന്നുകയില്ല. ബ്രഹ്മഹത്യ തുടങ്ങിയ ഘോരപാപങ്ങള്‍ ചെയ്യുന്നതും ഈ ശരീരം കാരണമാണ്. എത്രനാളിങ്ങനെയിരിക്കും? ഇത് രോഗാദികള്‍ ബാധിച്ച് പതിക്കുമെന്നു തീര്‍ച്ചയാണ്. പുണ്യപാപങ്ങളുടെ ഫലമായി സുഖദുഃഖങ്ങളുടെ ബന്ധനത്തില്‍ ജീവന് അകപ്പെടുന്നു. ഈ ദേഹത്തെ ഞാന്‍ എന്നു കല്പിച്ച് മോഹവശഗരായി കര്‍മ്മങ്ങള്‍ ചെയ്യുന്നു. അതിന്റെ ഫലമായി ജനനമരണങ്ങള്‍ സംഭവിക്കുന്നു. മോഹത്തിനു വിധേയരായവര്‍ ജര, നര, മരണം ഇവയാലുള്ള ശോകം കളയാന്‍ ദേഹാദികളിലുള്ള അഭിമാനം ഉപേക്ഷിക്കുക.
ആത്മാവാണ് സത്യം. ആത്മാവിനെ ആത്മാവുകൊണ്ടറിയണം. സദാ ആത്മാവിനെ സ്മരിച്ച് ആത്മാവില്‍ രമിക്കുക. പുത്ര, കളത്ര, മിത്ര, ഗൃഹ, അര്ത്ഥാദിവസ്തുക്കളിലുള്ള ആസക്തിയുപേക്ഷിക്കുക. പന്നി, കുതിര, തുടങ്ങിയവയുടെ ദേഹങ്ങളിലായാലും ഭോഗങ്ങള്‍ അനുഭവിക്കാം. അവിടുന്ന് ബ്രാഹ്മണകുലത്തില്‍ വിവേകമുള്ള ദേഹം പ്രാപിച്ചയാളാണ്. ഈ മഹത്തായ പുണ്യഭൂമിയായ ഭാരതഖണ്ഡത്തില്‍ ജനിച്ചയാളാണ്. ഇങ്ങനെയുള്ള ഒരാള്‍ക്ക് ഭോഗങ്ങളില്‍ ആസക്തി വന്നതെങ്ങനെ? അങ്ങയുടെ കുലമഹിമ ഓര്‍ക്കുക. ബ്രഹ്മപുത്രനായ പുലസ്ത്യമഹര്‍ഷിയുടെ പൗത്രനാണ്. ഘോരതപസ്സിലൂടെ ഈശ്വരകൃപ നേടിയയാളാണ് മൂന്നുലോകത്തിലും സുസമ്മതനാണ്.
പിന്നെയും പിന്നെയും അവിവേകിയെപ്പോലെ ഭോഗത്തില്‍ ആശയെന്തിന്? അജ്ഞാനമല്ലേ? ഇന്നുതന്നെ സമസ്ത സംഗങ്ങളും ഉപേക്ഷിക്കുക. മാനസത്തില്‍ രാമനെ പ്രതിഷ്ഠിച്ച് പരമാത്മാവും അദ്വയനുമായ അദ്ദേഹത്തെ സമാശ്രയിക്കൂ. സീതയെ കൊണ്ടുകൊടുത്ത് ആയുഷ്ക്കാലം മുഴുവന്‍ പാദസേവകരായിത്തീരുക എങ്കില്‍ അങ്ങയുടെ സമസ്തപാപങ്ങളും തീര്‍ന്ന് മേല്‍പ്പോട്ടുപോയി ദിവ്യമായ വിഷ്ണുപദം പ്രാപിക്കാം. അല്ലെങ്കില്‍ കീഴ്പ്പോട്ടുപോയി നരകത്തില്‍ പതിക്കാം. നല്ല കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. അറിവുള്ളവരോട് ചോദിച്ച് ഉറപ്പിച്ചുകൊള്ളുക.
രാമനാമം ജപിച്ച് ദുഃഖങ്ങള്‍ അവസാനിപ്പിച്ച് മോക്ഷം നേടുക.
ശ്രീരാമസന്നിധിയില്‍ അഞ്ചോ ആറോ ദിവസം കഴിയാന്‍ സാധിച്ചപ്പോള്‍ തന്നെ ശുകന് തത്ത്വജ്ഞാനിയായിത്തീര്ന്നു. രാവണദൂതന് രാവണന്റെ ഉപദേശകനായിത്തീരുന്നു. അന്ത്യകാലമടുത്തിരിക്കുന്ന രാവണന് ഇതുവല്ലതും ഇഷ്ടപ്പെടുമോ? തീയില്‍ നെയ്യൊഴിച്ചതുപോലെ കോപം ആളിക്കത്തി. ഭൃത്യനായുള്ള നീ ആചാര്യനെപ്പോലെ ഉപദേശിക്കുന്നോ? എന്നു ചോദിക്കുന്നു. പക്ഷേ കൂടുതല്‍ ഉപദ്രവിച്ചില്ല. ശുകന് പണ്ടുചെയ്ത ഉപകാരസ്മരണകൊണ്ട് വെറുതെവിടുകയാണ്. ഉടനെ മുന്നില്‍ നിന്നുപോയില്ലെങ്കില് മരണമായിരിക്കും ഫലം എന്നറിയാവുന്ന ശുകന് ഭയന്ന് അപ്പോഴേ സ്ഥലം വിട്ടു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: