മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ പെട്രോകെമിക്കല്‍ പ്ലാന്റിലെ പൊട്ടിത്തെറിയില്‍ മരണം 13 ആയി ഉയര്‍ന്നു. അപകടത്തില്‍ 100 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുരന്തസ്ഥലം സന്ദര്‍ശിച്ചശേഷം ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അപകടമുണ്ടാകാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. കിഴക്കന്‍ നഗരമായ വെറാക്രൂസില്‍ മെക്സിക്കന്‍ നാഷണല്‍ ഓയില്‍ കമ്പനിയായ പ്രിമെക്സിന്റെ പ്ലാന്റിലായിരുന്നു സ്ഫോടനമുണ്ടായത്.
ഇതേത്തുടര്‍ന്ന് സംഭവസ്ഥലത്തുനിന്നു നൂറു കണക്കിനാളുകളെ സുരക്ഷിതസ്ഥലത്തേക്കു പോലീസ് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: