പരപ്പനങ്ങാടി: തെരുവോരങ്ങളില്‍ ജനക്കൂട്ടം സൃഷ്ടിച്ച് അവരുടെ മനസ്സുകളെ ആകര്‍ഷിച്ച് ജൈത്രയാത്ര തുടരുകയാണ് ബിജെപിയുടെ വിജയരഥം. പല കേന്ദ്രപദ്ധതികളുടെയും പിതൃത്വം ഏറ്റെടുത്ത് പ്രചരണം നടത്തുന്ന ഇടതുവലത് മുന്നണികളുടെ രാഷ്ട്രീയ പൊയ്മുഖമാണ് ഇതിലൂടെ അനാവരണം ചെയ്യുന്നത്. ബിജെപി സംസ്ഥാന ഐടി സെല്‍ ആണ് 140 മണ്ഡലങ്ങളിലേക്കായി 70 വിജയരഥങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിവരസാങ്കേതികവിദ്യ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തികൊണ്ടുള്ള ബിജെപിയുടെ പ്രചരണരീതികള്‍ ഇരുമുന്നണികളെയും അമ്പരപ്പിച്ചിരിക്കുകയാണ്. വീഡിയോ രഥങ്ങള്‍ ഓരോ സ്ഥലത്തുമെത്തുമ്പോഴും കക്ഷിരാഷ്ട്രീയ ഭേദമന്യേ വന്‍ജനാവലിയാണ് തടിച്ചുകൂടുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേയും ഇതരസംസ്ഥാനങ്ങളിലേയും കുറിച്ചുള്ള വികസന താരതമ്യവും ജനപ്രിയ കേന്ദ്രപദ്ധതികളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണമാറ്റമെന്ന പുത്തന്‍ പ്രതീക്ഷയിലേക്കാണ് വിജയരഥം ഉരുളുന്നത്.
പള്ളിക്കല്‍: എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള വിജയരഥം പ്രചരണ ഉദ്ഘാടനം പുത്തൂര്‍ പള്ളിക്കലില്‍ വള്ളിക്കുന്ന് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.കേരളത്തിലെ രാഷ്ട്രീയ സ്ഥിതിയും വ്യവസായ മുരടിപ്പും, അക്രമവും അതോടൊപ്പം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും അടങ്ങുന്ന വീഡിയോ പ്രദര്‍ശനവും വിജയരഥത്തില്‍ തയാറാക്കിയിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തില്‍ പി.ജയനീദാസ്, കോതേരി അയ്യപ്പന്, പി.ഗണേശന്, കെ.രാജന് മാസ്റ്റര്‍, രാജന്, കടവത്ത് വേലായുധന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: