പൊന്നാനി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തിലെ വോട്ടര്‍മാര്‍ ജയിപ്പിച്ചത് എല്‍ഡിഎഫിനെയാണ്. പക്ഷേ പൊന്നാനിക്കാര് ഒരു ഭാഗ്യപരീക്ഷണം നടത്തുകയായിരുന്നു. സിപിഎമ്മിലെ ശ്രീരാമകൃഷ്ണന് ജയിച്ച് എംഎല്‍എയായി എന്നതല്ലാതെ പ്രത്യേകിച്ചൊരു മാറ്റവും മണ്ഡലത്തിനുണ്ടായിട്ടില്ല. എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി പരീക്ഷിച്ച് പൊന്നാനിക്കാര് ഒടുവില്‍ ഇരുമുന്നണികള്‍ക്ക് മുമ്പിലും തോല്‍വി സമ്മതിച്ചിരിക്കുകയാണ്. ജനദ്രോഹം എങ്ങനെ വൃത്തിയായി ചെയ്യാമെന്ന മത്സരമായിരുന്നു ഇതുവരെ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍.
മണ്ഡലം വികസന കാര്യത്തില്‍ വട്ടപൂജ്യമാണ്. സാധാരണ ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ ഇരുകൂട്ടര്‍ക്കുമായില്ല. ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കുന്നതില്‍ നിലവിലെ എംഎല്‍എ പൂര്‍ണ്ണമായും പരാജയപ്പെട്ടു. ശുദ്ധജലം ലഭ്യമാക്കാന്‍ സധിച്ചില്ല .തീരദേശ മേഖല യില്‍ തിങ്ങിപ്പാര്‍ക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി തൊഴില്‍ ഉള്‍പ്പെടെയുള്ള വികസന കാര്യത്തില്‍ ഒന്നും ചെയ്തു കൊടുക്കാന്‍ എംഎല്‍എ ശ്രീരാമകൃഷ്ണന് സാധിച്ചിട്ടില്ല. പൊന്നാനി തുറമുഖമെന്നത് ജനങ്ങളുടെ ചിരകാലാഭിലാഷമാണ്. വര്‍ഷങ്ങളായി ജനങ്ങളെ വഞ്ചിക്കുന്ന മുന്നണി കളെ കൂച്ച് വിലങ്ങിടാന്‍ തയ്യാറാവുകയാണ് ജനങ്ങള്‍. പൊന്നാനി നഗരസഭയും ആലങ്കോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട് എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് പൊന്നാനി മണ്ഡലം.
സിറ്റിംഗ് എംഎല്‍എ ശ്രീരാമകൃഷ്ണനാണ് എല്‍ഡിഎഫിന് വേണ്ടി വീണ്ടും മത്സരിക്കുന്നത്. യുഡിഎഫിന് വേണ്ടി കോണ്‍ഗ്രസിലെ പി.ടി.അജയ്മോഹന് മത്സരിക്കും. എന്നാല്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ബിജെപിക്ക് വേണ്ടി മത്സരരംഗത്തുള്ളത് ശക്തനായ സ്ഥാനാര്‍ത്ഥി തന്നെയാണ്. ബിജെപി സംസ്ഥാന കമ്മറ്റിയംഗവും പൊതുരംഗത്ത് ദീര്‍ഘനാളത്തെ പരിചയവുമുള്ള കെ.കെ.സുരേന്ദ്രനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
ബിജെപിക്കെതിരെ സമീപകാലത്തുവരെ എല്‍ഡിഎഫും യുഡിഎഫും പ്രചരിപ്പിച്ച എല്ലാ കള്ളത്തരങ്ങളും പൊളിഞ്ഞു വീഴുന്ന കാഴ്ചയാണ് പൊന്നാനിയില്‍ കാണാന്‍ കഴിയുന്നത്. എന്‍ഡിഎയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെ പൊന്നാനി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലിയ മുന്നേറ്റമാണ് പ്രചരണരംഗത്ത് കെ.കെ.സുരേന്ദ്രന് കാഴ്ചവെച്ചിരിക്കുന്നത് മണ്ഡലത്തിലെ വോട്ടര്‍മാരെ മിക്കവരെയും ഒരുവട്ടം നേരിട്ടുകണ്ട് വോട്ടഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. ബിജെപിയുടെ ശക്തമായ മുന്നേറ്റം ഇരുമുന്നണികളെയും അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
അടിയന്തിരമായി പരിഹരിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ പൊന്നാനി മണ്ഡലത്തിലുണ്ട്. 38 കോടി രൂപ ചിലവഴിച്ച് ആറ് വര്‍ഷം മുമ്പ് നിര്‍മ്മിച്ച ഹാര്‍ബറില്‍ ഒരു മത്സ്യബന്ധന ബോട്ട് പോലും ഇതുവരെ അടിപ്പിക്കാനായിട്ടില്ല. ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് മണ്ഡലത്തിലുള്ളത് അതിലൊന്നില്‍ പോലും കംഫര്‍ട്ട് സ്റ്റേഷനില്ല, കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഫിഷര്‍മെന്‍ കോളനി വാസയോഗ്യമായിട്ടില്ല, പൊന്നാനി കോള്‍ബണ്ട് പൊട്ടുന്നത് തുടര്‍ക്കഥയാണ്, ഇതിനായി 400 കോടി രൂപയുടെ കേന്ദ്രഫണ്ട് ലഭിച്ചിട്ടും എംഎല്‍എയോ എംപിയോ മുന്‍കൈയെടുക്കുന്നില്ല. ഇങ്ങനെ നിരവധി പരാതികളാണ് പൊന്നാനിയിലെ വോട്ടര്‍മാര്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: