കൊളത്തൂര്‍:പുലാമന്തോള്‍ പാലൂര് പാടത്ത് പരീക്ഷണാടിസ്ഥനത്തില്‍ കൃഷി നടത്തിയ സൂര്യകാന്തി ചെടികള്‍ ഒന്നിച്ചു പൂത്തു നില്‍ക്കുന്നത് കാഴ്ച്ചകാരെ ആകര്‍ഷിക്കുന്നു. മുന്‍പ് ഗുണ്ടല്‍പേട്ട യിലെ സൂര്യകാന്തി പാടങ്ങളില്‍ മാത്രം കണ്ടിരുന്ന കാഴ്ചയാണ് പുലാമന്തോള്‍ കൊളത്തൂര്‍ റോഡില്‍ പുലാമന്തോള്‍ ഹൈസ്കൂളിന്നുസമീപം പാലൂര് ചെട്ടിയങ്ങാടി പാടത്ത് കാണാന്‍ കഴിയുന്നത്. മുപ്പത്ത് വര്‍ഷത്തോളമായി കൃഷിയില്‍ പാരമ്പര്യമുള്ള പാലൂര് സ്വദേശി കൊണ്ടത്ത് സുകുമാരനാണ് സൂര്യകാന്തികൃഷിയില്‍ പരീക്ഷണം നടത്തി നൂറുമേനി വിജയം കണ്ടത്. ഒന്നര ഏക്കറോളം വരുന്ന പാടത്താണ് കൃഷി ചെയ്തത്.
ഗുണ്ടല്‍പേട്ടയില്‍ നിന്നും രസകരമായ കാഴ്ച്ച കണ്ട സുകുമാരന്‍ വിത്തുമായി നാട്ടിലെത്തി പരീക്ഷണം നടത്തുകയായിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് സൂര്യ കാന്തി കൃഷി ചെയ്തെടുത്തതെങ്കിലും നൂറുമേനി വിജയം കൈവരിച്ചതോടെ മറ്റു കര്‍ഷകര്‍ക്കൊരു മാതൃകയാകുകയാണ് സുകുമാരന്‍. പൂത്തു നില്ക്കുന്ന സൂര്യ കാന്തി പാടം കാഴ്ചകാരെ ആകര്‍ഷിക്കുന്നു. പാലൂരും, പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ളവര്‍ കുടുംബ സമേതം ഈ കാഴ്ച്ച കാണാനായി സൂര്യകാന്തി പാടത്തെത്തുന്നത്. കൂട്ടത്തോടെയെത്തി സെല്‍ഫിയെടുത്തും ഈ പുതുമ ആസ്വദിക്കുന്നവര്‍ ഏറെയാണ്. എത്തുന്നവര്‍ കൃഷിക്കാരനുമായി കൃഷി രീതികളെ കുറിച്ചും ധാരാളം അന്വേഷണവും നടത്തുന്നു. കൃഷി കൂടുതല്‍ ഇറക്കി വ്യവസായിക അടിസ്ഥാനത്തില്‍ വ്യാപിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം. സര്‍വ്വ പിന്തുണയുമായി പാലൂരിലെ കൃഷി ഓഫീസറും കൂടെയുണ്ട്. പരിസര പ്രദേശങ്ങളിലും ഈ കൃഷി വ്യാപിപ്പിക്കാന്‍ സന്ദര്‍ശകര്‍ക്ക് പ്രജോദനമാകുന്നു. നിലവിലെ കാലാവസ്ഥ സൂര്യകാന്തി കൃഷിക്ക് ഏറെ പ്രയോജനവുമാണ്. കൃഷി ചെയ്തെടുന്നു ഇനി വിളവെടുപ്പിന് ശേഷം വിപണനം നടത്തുവാന്‍ ഇനി എന്തു ചെയ്യണമെന്ന ആശങ്കയിലാണ് ഈ കര്ഷകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: