മേപ്പാടി : ജില്ലാ കളക്ടറേറ്റിനു മുമ്പില്‍ ട്രേഡ് യൂണിയന് ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നാളെ ഏകദിന കൂട്ട സത്യാഗ്രഹം നടത്തും. തോട്ടം തൊഴിലാളികള്‍ ജില്ലാ കളക്ടറേറ്റിലേക്ക് നടത്തിയ പട്ടിണി മാര്‍ച്ചില്‍് തൊഴിലാളികള്‍ക്ക് സുഖമമായ തരത്തില്‍ ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കാമെന്ന ജില്ലാ അധികൃതരുടെ ഉറപ്പ് ലംഘിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് കൂട്ട സത്യാഗ്രഹം. വയനാട്ടിലെ എച്ച്എംഎല്‍ കമ്പനി തോട്ടങ്ങളിലെ തൊഴിലാളികളെ ജോലി ചെയ്യാന്‍ അനുവദിക്കാത്ത തരത്തില്‍ എസ്റ്റേറ്റ് ഫാക്ടറികളുടെ പടിയ്ക്കല്‍ ഉപരോധ സമരം നടത്തുന്ന സിഐടിയു തൊഴിലാളികളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ട്രേഡ് യൂണിയന് ഐക്യവേദി പട്ടിണി മാര്‍ച്ച് നടത്തിയത്. യോഗം പിപിഎ കരിം (എസടിയു)് ഉദ്ഘാടനം ചെയ്തു. എന്‍. വേണുഗോപാല്‍ (പിഎല്‍സി) അദ്ധ്യക്ഷത വഹിച്ചു. പി.കെ. മുരളീധരന്, എന്‍.പി. ചന്ദ്രന്, ടി. നാരായണന് (ബിഎംഎസ്), ബി, സുരേഷ് ബാബു (ഐഎന്‍ടിയുസി), എന്‍.ഒ. ദേവസ്യ (എച്ച്എംഎസ), എ.കെ. റഫീക്ക, ടി. ഹംസ,് കെ.ജി. വര്‍ഗ്ഗീസ് തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: