കടുത്തുരുത്തി: താറാവുകളെ കൂട്ടത്തോടെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. കുറുപ്പന്തറ കടവിനോട് ചേര്‍ന്നുള്ള താറാവിന് കൂട്ടില്‍ അഞ്ചോളം വരുന്ന തെരുവുനായ്ക്കളാണ് താറാവുകളെ കടിച്ചുകൊന്നത്. മാഞ്ഞൂര്‍ പഞ്ചായത്ത് പൂളക്കാട്ടില്‍ ജോസഫിന്റെ 350ഓളം വരുന്ന താറാവിന് കൂട്ടത്തെയാണ് തെരുവു നായ്ക്കള്‍ കടിച്ചുകൊന്നത്. ജോസഫിന് 550ഓളം താറാവുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 350 താറാവുകളെയാണ് നായ്ക്കള്‍ കടിച്ചുകൊന്നത്. സഹകരണ ബാങ്കില്‍നിന്നും 15 ശതമാനം പലിശയ്ക്ക് വായ്പ എടുത്താണ് താറാവ് കൃഷി നടത്തിയത്. രണ്ട് വര്‍ഷം മുന്‍മ്പ് ഇദ്ദേഹത്തിന്റെ നൂറോളം താറാവുകള്‍ പാടത്ത് പൊട്ടിവീണ വൈദ്യുതികമ്പിയില്നിന്നും വൈദ്യുതാഘാതമേറ്റ് ചത്തിരുന്നു. 45 വര്‍ഷമായി താറാവ് കൃഷി ചെയ്ത് ജീവിക്കുന്ന ജോസഫിന് വൈക്കം താലൂക്കിലെ നല്ല താറാവ് കൃഷിക്കാരനുള്ള ആദരവ് ലഭിച്ചിട്ടുണ്ട്. പല ബാങ്കില്‍നിന്നും അഞ്ചുലക്ഷം രൂപയോളം ബാദ്ധ്യതയുണ്ട്. വില്ലേജില്‍നിന്നും ഉദ്യോഗസ്ഥരെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: