അമ്പലപ്പുഴ: മോഷ്ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്ത യുവാവിനെ അമ്പലപ്പുഴ പോലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ തെക്കുപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് ബിനുഭവനില്‍ വിബിന് ലാലി (19)നെയാണ് അമ്പലപ്പുഴ എസ്ഐ എം. പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
വിബിന്ലാലിന്റെ അയല്‍വാസി ജിഷ്ണുനിവാസില് സന്തോഷിന്റെ വീട്ടില്‍ നിന്നാണ് ഇയാള്‍ എടിഎം കാര്‍ഡും സ്വര്‍ണവും കവര്‍ന്നത്. ഐസിഐസിഐ ബാങ്കിന്റെ എടിഎം കാര്‍ഡ് കൈവശപ്പെടുത്തിയ വിബിന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ നിന്ന് 15,000 രൂപ പിന്‍വലിക്കുകയായിരുന്നു. ഒപ്പം 40,000 രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും കാര്‍ഡിനൊപ്പം മോഷ്ടിച്ചു. കാര്‍ഡ് വീട്ടില്‍ കാണാതെ വന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പണം നഷ്ടമായ വിവരം സന്തോഷ് അറിയുന്നത്. എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ നി്ന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. പോലീസ് വിബിന്ലാലിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം മുഴുവനും പുറത്തറിയുന്നത്. വിബിനെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: