കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രഭൂമി കൈയേറാന്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ ശ്രമം. ചിറ്റടീശ്വരം സബ്ഗ്രൂപ്പില്പ്പെട്ടതും നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്നതുമായ ശ്രീവേണുഗോപാലസ്വാമി ക്ഷേത്രഭൂമിയും കോതേശ്വരം മഹാദേവക്ഷേത്രഭൂമിയും കൈയേറാനുള്ള പദ്ധതിയാണ് ക്രിസ്ത്യന്‍ മിഷണറി സംഘം ആരംഭിച്ചിരിക്കുന്നത്.
ക്ഷേത്രത്തിന് സമീപമുള്ള ഒരു സ്വകാര്യഹോട്ടലുടമയുടെ പിന്തുണ പറ്റിയാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ദേവസ്വം ഭൂമിയിലൂടെ ഹോട്ടലിന്റെ ഡ്രയിനേജ് വെള്ളവും മത്സ്യമാംസദികളുടെ അവശിഷ്ടങ്ങളും നിക്ഷേപിക്കുകയും ഒഴുക്കിവിടുകയുമാണ്. അതേസമയം ദേവസ്വം ബോര്‍ഡ് ഭൂമിയാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് ഒത്താശയുമായി ഈസ്റ്റ് എസ്ഐ രാജേഷ് രംഗത്ത് എത്തിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ദേവസ്വം അധികാരികള്‍ സ്ഥാപിച്ച ബോര്‍ഡ് ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും കണ്മുന്നില്വച്ച് നീക്കം ചെയ്യാന്‍ ശ്രമിക്കുകയും ഗുണ്ടായിസത്തിന് സമാനമായി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും ഭക്തജനങ്ങള്‍ ആരോപിക്കുന്നു. രണ്ട് ദിവസം മുമ്പ് ക്ഷേത്രത്തിലെത്തിയ എസ്ഐ മേല്‍ശാന്തിയെ തള്ളുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹിന്ദു തീവ്രവാദിയെന്ന് മുദ്രകുത്തി ജയിലിലടയ്ക്കുമെന്ന് ഭൂഷണിപ്പെടുത്തുകയും ചെയ്തു. എസ്ഐയുടെ നിലപാടിനെതിരെ ശക്തമായ ഭക്തജനപ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ക്ഷേത്രം ഭാരവാഹികളും ഹൈന്ദവസംഘടനകളും. ക്രിസ്ത്യന്‍ മിഷനറിമാരുടെ കൈക്കൂലി വാങ്ങി ക്ഷേത്രങ്ങള്‍ക്കെതിരെ രംഗത്തുവരാന്‍ ഒരാളെ പോലും അനുവദിക്കില്ലെന്ന് ഹിന്ദുസംഘടന ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: