ന്യൂദല്‍ഹി : ജെയ്ഷെ മുഹമ്മദ് നേതാവ് ഹഫീസ് സയ്യിദിനെ യുഎന്നിന്റെ ഭീകര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഭാരതം ആവശ്യപ്പെട്ടു. യുഎന്നിലാണ് ഭാരതം ഇക്കാര്യം ആവശ്യപ്പെട്ടത്. യുഎന്നിന്റെ ഐസിസ് ആന്‍ഡ് അല്‍ക്വയ്ദ സാങ്ഷന് കമ്മിറ്റിയായ 1267ലാണ് പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്.‘
പതിനൊന്ന് വ്യക്തികളുടെയും ഒരു സംഘടനയുടെയും പേര് ഫെബ്രുവരി 18ന് ഭാരതം സമര്‍പ്പിച്ചുവെന്ന് വിദേശകാര്യ മന്ത്രി സുഷമസ്വരാജ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഹഫീസ് സയിദിനെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യുഎന്നില്‍ സമ്മര്‍ദം ചെലുത്തുമെന്ന കാര്യം വ്യക്തമാക്കിയത്. ‘
പട്ടികയില്‍ ഹഫീസ് സയിദിന്റെ പേര് ഉണ്ടെന്നാണ് സൂചന. അതേസമയം ഭാരതം സമര്‍പ്പിച്ച് 11 പേരുടെ പേരുകള്‍ വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: