പുതുപ്പള്ളി: കളരിക്കല്‍ ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ മോഷണം. ശ്രീകോവിലിന് മുന്നിലുള്ള കാണിക്കവഞ്ചിയും തിടപ്പള്ളിയും കുത്തിത്തുറന്ന് ആറായിരം രൂപയോളം മോഷണം പോയതായി കണക്കാക്കുന്നു. ശ്രീകോവില്‍ കുത്തിത്തുറക്കാനും ശ്രമം നടന്നതായി സൂചനയുണ്ട്. ഇതിന് മുമ്പ് രണ്ടുതവണ ഈ ക്ഷേത്രത്തില്‍ മോഷണം നടന്നിട്ടുണ്ട്. കോട്ടയം ഈസ്റ്റ് എസ്ഐ.യു. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ദേവസ്വം മാനേജര്‍ രവീന്ദ്രന് മഴുവഞ്ചേരി, ക്ഷേത്രം പ്രസിഡന്റ് വിനു.വി.കുമാര്‍, സെക്രട്ടറി കെ.ടിഅനില്കുമാര്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. ലതാ മോഹനന്, ഹിന്ദു ഐക്യവേദി നേതാക്കളായ ജ്യോതിഷ്, സതീഷ്, റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റ് കെ.ടി.തോമസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: