കുമളി: ഒന്നരക്കോടി രൂപമുടക്കി കുമളി ഗ്രാമപഞ്ചായത്ത് അട്ടപ്പള്ളത്ത് നിര്‍മ്മിച്ച ആധുനിക മത്സ്യ മാര്‍ക്കറ്റ് പൂട്ടി കിടക്കുന്നു .ടൗണില്‍ ബസ്സ്റ്റാന്റ് പരിസരത്ത് തേക്കടി ബൈപാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ വിപണി പൊതു ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ട്ടിച്ചപ്പോഴാണ് പഞ്ചായത്ത് അധികൃതര്‍ ടൗണില്‍ നിന്ന് മാറി ആധുനിക സൗകര്യത്തോടെ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ഉദ്ഘാടന സമയത്ത് ചില കച്ചവടക്കാര്‍ കട മുറികള്‍ ലേലം പിടിച്ചിരുന്നു.എന്നാല്‍ എല്ലാവരും പൂര്‍ണമായി പഴയ സ്ഥലത്ത് നിന്ന് വ്യാപാരം മാറ്റാന്‍ തയ്യാറാകാതെ വന്നതോടെ പദ്ധതി പൊളിഞ്ഞു. പഞ്ചായത്ത് അധികൃതരും ഇക്കാര്യത്തില്‍ നിസംഗ നിലപാടാന് സ്വീകരിച്ചത്.ഇതോടുകൂടി കോടികള്‍ മുടക്കിയ പുതിയകെട്ടിടവും പരിസരവും കാടുകയറി നശിക്കാന്‍ തുടങ്ങി.ഇപ്പോള്‍ കുട്ടികള്‍ കളിസ്ഥലമായും വാഹങ്ങള്‍ പര്ക്കുചെയ്യാനുമാണ് ഇവിടം ഉപയോഗിക്കുന്നത്. പുതിയ ലേലത്തിലൂടെ കച്ചവടകാരെ കണ്ടെത്തി ബസ്സ്റ്റാന്റ് പരിസരത്തെ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പണിതിട്ടിരിക്കുന്ന മന്ദിരത്തില്‍ സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കുന്നതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: