തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ സീസണ് – 9ന് വര്‍ണ്ണപകിട്ടാര്‍ന്ന സമാപനം. ടാഗോര്‍ തിയേറ്ററില്‍ മെഗാ നറുക്കെടുപ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.
ഒന്നാം സമ്മാനമായി ഒരുകിലോ സ്വര്‍ണ്ണവും മാരുതി സെലീരിയോ കാറും 24669710 എന്ന നമ്പര്‍ അര്‍ഹമായി. രണ്ടാം സമ്മാനമായ അരക്കിലോ സ്വര്‍ണ്ണം 23004620 എന്ന നമ്പറിനും, മൂന്നാം സമ്മാനമായ കാല് കിലോ സ്വര്‍ണ്ണം 27587995, 24162996 എന്നീ കൂപ്പണുകള്‍ക്കും, നാലാം സമ്മാനമായ 4 മാരുതി കാറുകള്‍ 25187546, 26385897, 24808483, 21782744 എന്നീ കൂപ്പണുകള്‍ക്കും ലഭിച്ചു. 14 ജില്ലയിലും 4 പേര്‍ക്ക് 50,000 രൂര വീതം 56 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിച്ചു. മെഗാ സമ്മാനങ്ങളുടെ വിശദവിവരങ്ങള്‍ www.grandkeralashoppingfestiva
l.com
ഹ.രീാ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ടൂറിസം വകുപ്പ് മന്ത്രി ഏ. പി അനില്‍കുമാര്‍, ടൂറിസം സെക്രട്ടറി കമലവര്‍ധന റാവൂ, ജി കെ എസ് എഫ് ഡയറക്ടര്‍ കെ.എം അനില്‍ മുഹമ്മദ്, സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ വി. വിജയന്, കൈരളി ചെയര്മാന് എം.സി കമറൂദ്ദീന്, കേരളവ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന് എന്നിവര്‍ നറുക്കെടുപ്പില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: