അടിമാലി: അടിമാലി ഹൈവേ പൊലീസിനെതിരെ പരാതി വ്യാപകമാകുന്നു.വാഹന പരിശോധനയുടെ പേരില്‍ അനാവശ്യ പണപ്പിരിവും ഭീഷണിയുമാണ് ഹൈവേ പൊലീസ് നടത്തുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം മലഞ്ചരക്ക് വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയും രസീത് നല്‍കാതെ വിട്ടതടക്കം നിരവധി ആക്ഷേപമാണ് ഉയര്‍ന്നരിക്കുന്നത്. വാഹന പരിശോധനക്കിടെ വ്യാപാരിയില്‍ നിന്നും ബലമായി അഞ്ഞുറ് രൂപ വാങ്ങി. വാങ്ങിയ തുകയ്ക്ക് രസീത് ആവശ്യപ്പെട്ടെങ്കിലും ഭീഷണിപ്പെടുത്തി വ്യാപാരിയെ പറഞ്ഞയച്ചു. പോലീസ് വിഭാഗം ചരക്ക് വാഹനങ്ങളേയാണ് പലപ്പോഴും പിഴിയുന്നത്.കൂടാതെ തടികയറ്റി വരുന്ന വാഹനങ്ങളേയും വേട്ടയാടുന്നുണ്ട്.ഇതിന് പുറമെ വിനോദ സഞ്ചാരികളേ ഭീഷണി പെടുത്തിയും പണപ്പിരിവ് നടത്തുന്നു.രണ്ട് വര്‍ഷം മുന്‍പ് ഇത്തരത്തില്‍ ആരോപണം ഉയരുകയും ഡിവൈ.എസ്.പി നേരിട്ട് അന്വേഷണം നടത്തി തൊണ്ടി സഹിതം ഉദ്യോഗസ്ഥരെ പിടിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: