കല്‍പ്പറ്റ : വൃദ്ധരടക്കമുള്ള പെന്‍ഷന്‍കാരെ ദുരിതത്തിലാക്കുന്ന അവസ്ഥ അവസാനിപ്പിക്കണമെന്ന് യോഗക്ഷേമസഭ ആവശ്യപ്പെട്ടു.
കുടിശ്ശിക കൊടുത്തുതീര്‍ക്കുന്നു എന്ന് കൊട്ടിഘോഷിച്ച് കേവലം ഒന്നോ രണ്ടോ മാസത്തെ പെന്ഷന്തുകക്കുവേണ്ടി വൃദ്ധരെയടക്കം വട്ടംകറക്കിയ അധികൃതരുടെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു.
കുടിശ്ശിക മുഴുവന്‍ ലഭിക്കുമെന്ന അറിയിപ്പിലെത്തിയ പെന്‍ഷന്‍കാരെ മുഴുവന്‍ അധികൃതര്‍ പറ്റിക്കുകയായിരുന്നുവെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
അദ്ധ്യക്ഷന്‍ മരങ്ങാട്ട് കേശവന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ഈശ്വരന് മാടമന, രാജേന്ദ്രന് മാടമന, ഗോവിന്ദന് എമ്പ്രാന്തിരി, ഏറാഞ്ചേരി നാരായണന്‍നമ്പൂതിരി, ശങ്കരന് എമ്പ്രാന്തിരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: