ചേര്‍ത്തല: നാലാമത് സംസ്ഥാനതല സ്പെഷ്യല്‍ ടീച്ചര്‍ ട്രെയിനീസ് കലോത്സവം സ്പന്ദനം നാളെയും മറ്റന്നാളും കെവിഎം സ്കൂള്‍ ഓഫ് സ്പെഷ്യല്‍ എജ്യുക്കേഷന്‍ സെന്ററില്‍ നടക്കും. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ പരിശീലനത്തിനായി പ്രവര്‍ത്തിക്കുന്ന ഇരുപതോളം സ്പെഷ്യല്‍ കോളജുകളില്‍ നിന്നും അരുന്നൂറോളം അധ്യാപക വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. നാളെ വൈകിട്ട് നാലിന് കലോത്സവം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് ഉദ്ഘാടനം ചെയ്യും. പി. തിലോത്തമന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: