ന്യൂദല്‍ഹി: ലോകത്തിന്റെ കണ്ണുകള്‍ ഭാരതത്തിന്റെ ബജറ്റ് സമ്മേളനത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. .ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ ക്രീയാത്മകമായ ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു. പ്രതിപക്ഷം ഇതിനോട് അനുകൂല സമീപനം സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനു സഹായമഭ്യര്‍ഥിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. ശനിയാഴ്ച ഉപരാഷ്ട്രപതിയുടെ അധ്യക്ഷതയിലും യോഗം ചേര്‍ന്നിരുന്നു. ഇന്നലെ സ്പീക്കറും പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡുവും യോഗം ചേര്‍ന്നിരുന്നു.
25ന് റെയില്‍വേ ബജറ്റും 29നു പൊതുബജറ്റും അവതരിപ്പിക്കും. ബജറ്റിനു മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ 26നു പുറത്തുവിടും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷന് അടുത്തമാസം 16ന് അവസാനിക്കും. രണ്ടാം സെഷന് ഏപ്രില്‍ 25നു തുടങ്ങി മെയ് 13വരെ നീണ്ടുനില്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: