ആലപ്പുഴ: പട്ടണത്തില്‍ മാസങ്ങള്‍ക്കു മുന്‍പു ചില റോഡുകള്‍ മോഡല്‍ റോഡുകളായി പ്രഖ്യാപിച്ചത് തട്ടിപ്പെന്ന് വ്യക്തമാകുന്നു. എന്തല്ല മാതൃകാ റോഡുകള്‍ എന്ന വ്യക്തമാക്കുന്നതാണ്് ഈ റോഡുകളുടെ അവസ്ഥ.
കുഴികള്‍ നികത്താത്ത, വരകള്‍ വരയ്ക്കാത്ത, വശങ്ങള് മണ്ണിട്ടു റോഡു നിരപ്പിലാക്കാത്ത, കാല്‍നടപ്പാത ഒരുക്കാത്ത, വഴിവിളക്കുകള്‍ തെളിയിക്കാത്ത, സൂചനാ ബോര്‍ഡുകളും ലൈറ്റുകളും റിഫല്ക്ടറുകളും ഇല്ലാത്ത, കലുങ്കുകളുടെ വീതി കൂട്ടാത്ത, റോഡിലേക്കുള്ള വൃക്ഷശിഖരങ്ങള്‍ വെട്ടാത്ത, താഴ്ന്നു കിടക്കുന്ന കേബിളുകള്‍ പൊക്കിക്കെട്ടാത്ത, സീബ്രാ ക്രോസിംഗുകള്‍ ഇല്ലാത്ത, തൂത്തു വൃത്തിയാക്കാത്ത, ട്രാഫിക് പോലീസിനെ നിയോഗിക്കാത്ത റോഡുകളാണ് അധികൃതരുടെ മാനദണ്ഡപ്രകാരം മാതൃകാ റോഡുകള്‍. ജനത്തെ പരിഹസിക്കുന്നതായി മാറി അധികാരികളുടെ നിലപാട്.
പ്രഖ്യാപനം നിലനില്‍ക്കെ കല്ലും മണലും തുടങ്ങിയുള്ള നിര്‍മാണ സാമഗ്രികളും ഇലക്ട്രിക് പോസ്റ്റുകളും മറ്റും റോഡുവക്കില്‍ കൂട്ടിയിടാനും തുടങ്ങി. വഴിയിറമ്പിലെ വല്ലവരുടെയും കമ്പിക്കാലുകളിലും പരസ്യപ്പലകകളിലും മരങ്ങളിലും ആണിയടിച്ചും കമ്പികൊണ്ടു കെട്ടിവച്ചതുമായ മോഡല്‍ റോഡ് നോക്കുകുത്തി ഫല്ക്സ് ബോര്‍ഡുകള്‍ ഇപ്പോഴുമുണ്ട്, അവയാകട്ടെ ഡ്രൈവര്‍മാര്‍ കാണാത്ത രീതിയിലും!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: