കോഴിക്കോട്: മലബാറിലെ ഫുട്ബോള്‍ ആരാധകര്‍ നെഞ്ചേറ്റ് വാങ്ങിയ ആവേശപൂരത്തിന് കൊടിയിറങ്ങി. ഇന്നലെ നടന്ന ഫൈനലില്‍ ബ്രസീല്‍ ടീം അത്ലറ്റിക്കോ പരാനെന്സിനെ ഉക്രെയ്നില് നിന്നുള്ള നിപ്രോ എഫ്.സി ഏകപക്ഷീയമായ മൂന്ന് ഗോളിന് പരാജയപ്പെടുത്തി. 21 വര്‍ഷത്തിനുശേഷം തിരിച്ചെത്തിയ നാഗ്ജി കപ്പിനെ ഫുട്ബോള്‍ പ്രേമികള്‍ നെഞ്ചേറ്റുകയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എട്ടു ടീമുകള്‍ പങ്കെടുത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ സംഘടിപ്പിച്ച മത്സരങ്ങള്‍ കാണാന്‍ ആയിരക്കണക്കിന് കാണികളാണ് കോര്പ്പറേഷന് സ്റ്റേഡിയത്തിലേക്കെത്തിയത്.
ഫൈനല്‍ മത്സരം നടന്ന ഇന്നലെ തിങ്ങിനിറഞ്ഞ ഗാലറിയില്‍ കാണികള്‍ ആര്‍ത്തുവിളിച്ചു. കൊട്ടുംപാട്ടുമായി താരങ്ങളെ അവര്‍ പ്രോത്സാഹിപ്പിച്ചു.
മത്സരശേഷം നടന്ന സമാപന പരിപാടിയില്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരുന്നു. മന്ത്രി ട്രോഫികള്‍ സമ്മാനിച്ചു. കെഡിഎഫ്എ പ്രസിഡന്റ് ഡോ. സിദ്ദീഖ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെഎഫ്എ പ്രസിഡന്റ് കെ.എം. എ. മേത്തര്‍, വൈസ് പ്രസിഡന്റ് എ. പ്രദീപ്കുമാര്‍ എംഎല്‍എ, മേയര്‍ വി.കെ.സി മമ്മദ്കോയ, കെഡിഎഫ്എ സെക്രട്ടറി പി. ഹരിദാസ്, എ.കെ. ശശീന്ദ്രന് എംഎല്‍എ, നടന് മാമുക്കോയ, ടി.പി. ദാസന്, എന്‍. സി. അബൂബക്കര്‍, കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ സമാപന ചടങ്ങിനെത്തി. മത്സരത്തിന്റെ ഇടവേളകളില്‍ പിന്നണി ഗായകന് ഫ്രാങ്കോയുടെ കലാപ്രകടനവും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: