കൊച്ചി: സംസ്ഥാനത്തെ തീയേറ്ററുകളില്‍ വില്‍ക്കുന്ന ഭക്ഷ്യ സാധനങ്ങള്‍ക്ക് ഇരട്ടിവില ഈടാക്കുന്നതിനെ കുറിച്ച് അനേ്വഷിച്ച് നടപടിയെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കി.
കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കമ്മീഷന് ഇതു സംബന്ധിച്ച് നേരത്തെ ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വിഷയം തങ്ങളുടെ കീഴില്‍ വരുന്നതല്ലെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് സിവില്‍ സപ്ലൈസിന് കൈമാറിയത്. തീയേറ്ററുകളിലെ ലഘുഭക്ഷണശാലകള്‍ ഇരട്ടിവില ഈടാക്കിയിട്ടും തദ്ദേശ സ്വയംഭരണ വകുപ്പ് നടപടിയെടുക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: