കണ്ണൂര്‍: പള്‍സ്പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി രണ്ടാം റൗണ്ട് ഇന്നലെ കാലത്ത് 08.00 മണിമുതല്‍ 05.00 മണിവരെ നടന്നു. ജില്ലയില്‍ ആകെ 1580 ബൂത്തുകളും 154 മൊബൈല്‍ ബൂത്തുകളിലുമായി അഞ്ച് വയസ്സിന് താഴെയുളള 1,62,311 കുട്ടികള്‍ക്ക് തുളളിമരുന്ന് നല്കുകയുണ്ടായി (84.76%). ഇതില്‍ 878 അന്യ സംസ്ഥാന കുട്ടികളാണ്. ഇന്നലെ തുളളിമരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് തുടര്‍ന്നുളള ദിവസങ്ങളില്‍ ഗൃഹസന്ദര്‍ശനം നടത്തി തുളളിമരുന്ന് നല്‍കുന്നതാണ്. ഈ പരിപാടിയില്‍ ആരോഗ്യവകുപ്പ് ഉദേ്യാഗസ്ഥര്‍ക്ക് പുറമെ, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, സാമൂഹ്യ-സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായ സഹകരണങ്ങള്‍ ഉണ്ടായിരുന്നു. പരിപാടി വന്‍ വിജയമാക്കാന്‍ സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും ജില്ലാമെഡിക്കല്‍ ഓഫീസര്‍ നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: