മാലൂര്‍: മാലൂര്‍ പട്ടാരിയില്‍ സിപിഎം സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരായ പട്ടാരിയിലെ നാരായണന്റെ മകന് നികേഷ്കുമാര്‍ (26) രവീന്ദ്രന്റെ മകന് അവിനാഷ് (27) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക് പട്ടാരിക്കടുത്ത് പൂവ്വംപൊയിലില് വെച്ചാണ് അക്രമം നടത്തിയത്. ഇരുട്ടില്‍ പതിയിരുന്ന സംഘം ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുവെച്ച് വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. തുടര്‍ന്ന് സിപിഎം സംഘം ഇവരെ ഇരുമ്പുവടി കൊണ്ട് അടിച്ച് വീഴ്ത്തി. ഓടിക്കൂടിയ നാട്ടുകാരാണ് രണ്ടുപേരെയും ആശുപത്രിയിലാക്കിയത്. മാരകമായി പരിക്കേറ്റ ഇരുവരെയും തലശ്ശേരിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അവിനാഷിനെ അടിയന്തിര ശസത്രക്രിയക്ക് വിധേയനാക്കി. ഇവര്‍ സഞ്ചരിച്ച ബൈക്ക് അക്രമികള്‍ അടിച്ചുതകര്‍ത്തു. പട്ടാരിയിലെ കുമ്മങ്ങോടന് സുരേഷ് കുമാറിന്റെ മകന് സൂരജ് (25), ബാലന്റെ മകന് സജേഷ് എന്ന സജു (32), ശ്രീധരന്റെ മകന് ശ്രീജിത്ത് (22), മാവില കുഞ്ഞിക്കണ്ണന്റെ മകന് സജീവന് (38), കുമ്മങ്ങോടന് മാമന്റെ മകന് മനോജ് (32) എന്നിവരുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘമാണ് അക്രമം നടത്തിയത്. പ്രദേശത്തെ സ്ഥിരം ക്രിമിനല്‍സംഘമാണ് അക്രമം നടത്തിയത്. ഒരുകാലത്ത് സിപിഎം മാടമ്പി രാഷ്ട്രീയക്കാര്‍ അടക്കിവാണ പട്ടാരി പ്രദേശത്ത് ഇപ്പോള്‍ ഹൈന്ദവനവോത്ഥാന പ്രസ്ഥാനമായ ആര്‍എസ്എസിന് ശക്തമായ സാന്നിധ്യമുണ്ട്. പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സജീവമായി ഇടപെടുന്നതിലുള്ള അസഹിഷ്ണുതയാണ് അക്രമത്തിന് പിന്നില്‍. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് സിപിഎം ക്രിമിനല്‍ സംഘം ഏകപക്ഷീയമായി നടത്തിയ അക്രമത്തില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയകര്ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: