മട്ടന്നൂര്‍: സംസ്ഥാവ ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുളള കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിയമനങ്ങള്‍ സുതാര്യമായി നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നിയമനങ്ങള്‍ ലീഗ് തീറെഴുതി വാങ്ങാനുള്ള നീക്കം എന്തു വിലകൊടുത്തും തടയുമെന്ന് ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റി മുന്നറിയിപ്പ് നല്കി. യുഡിഎഫ് ഭരണത്തില്‍ കോണ്‍ഗ്രസ്സിനോട് അഞ്ചാം മന്ത്രിസ്ഥാനം ഭീഷണിപ്പെടുത്തി വാങ്ങിയ രീതിയില്‍ കണ്ണൂര്‍ വിമാനത്താവളത്തെയും ലീഗിന്റെ കാല്ക്കീഴിലാക്കാന് അനുവദിക്കില്ലെന്നും ബിജെപി മുന്നറിയിപ്പ് നല്കി. പ്രസിഡണ്ട് സി.വി.വിജയന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: