കണ്ണൂര്‍: യോഗ പരിശീലനം, സംസ്കൃത പഠനം, ഭഗവത് ഗീത സ്വാധ്യായം എന്നിവയില്‍ ജനങ്ങളെ ബോധവത്ക്കുന്നതിന് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഗൃഹ സമ്പര്‍ക്ക പരിപാടി നടത്താന്‍ വേദാന്ത സത്സംഗവേദി ജനറല്‍ബോഡിയോഗം തീരുമാനിച്ചു. ഇതിനായി അഞ്ച് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. വേനലവധിക്കാലത്ത് വേദപഠന ക്ലാസുകള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് വി.എ.രാമാനുജം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ.പി.രഗീഷ്, ഡോ.വി.കെ.സുരേഷ്, സി.എം.ഫല്ഗുനന്, ഒ.സുരേശന്, കെ.പ്രേമരാജന്‍, പി.വി.രാമചന്ദ്രന്, കെ.എന്‍.ദിവാകരന് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി എം.വി.ശശിധരന് സ്വാഗതവും എം.വി.സുരേശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: