കണ്ണൂര്‍: വിദ്യാര്‍ത്ഥികളിലെ അകാരണമായ ഭയവും ആശങ്കകളുമകറ്റി സധൈര്യം പരീക്ഷയെ അഭിമുഖീകരിക്കാന്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഭയമകറ്റാനും ആത്മധൈര്യം പകരാനും മാധവറാവു സിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണൂര്‍ ഐഎംഎ ഹാളില്‍ സൗജന്യ കൗസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു.
ട്രസ്റ്റ് ചെയര്മാന് കെ.പ്രമോദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കൗസിലിംഗ് എഐആര്‍ ഡയറക്ടര്‍ കെ.ബാലചന്ദ്രന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കണ്ണൂരിലെ പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ജില്ലാ ശിശുക്ഷേമസമിതി അംഗവുമായ ഡോ.ഉമര്‍ ഫാറൂഖ് എസ്എല്‍പി ക്ലാസിന് നേതൃത്വം നല്കി. കെ.കെ.രാജന് മാസ്റ്റര്‍, സി.പി.രാധാകൃഷ്ണന്, ജിനുജോ, കെ.പി.ജോഷില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂരിലെ വിവിധ സ്കൂളുകളില്‍ നിന്നായി 350 ഓളം വിദ്ധ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: