ഇട്ടിയപ്പാറ: എരുമേലി വഴിയുള്ള ശബരിമല തീര്ത്ഥാടകക്ക ഏറെ സഹായകരമായ ഇട്ടിയപ്പാറയില്‍ അധികൃതരുടെ അവഗണന തുടരുന്നു. വയല്‍ നികത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍ദ്ധിഷ്ട പ്രദേശത്ത് സ്ഥിരമായുള്ള ഇടത്താവളം ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈന്‍ റിസര്‍ച് ഇന്‍വസ്റ്റിഗേഷന്‍ ക്വാളിറ്റി (ഡ്രിക്) കണ്ട്രോള് ബോര്‍ഡിന്റെ മെല്ലെപ്പോക്കു നയം ശബരിമല ഇടത്താവളത്തിന്റെ നിര്‍മാണത്തിനു തിരിച്ചടിയായി. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഭക്തര്‍ക്ക് സഹായകരമാകുന്ന വിധം ബഹുനില കെട്ടിടമാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി രണ്ടര ഏക്കറോളം വയല്‍ സര്‍ക്കാര്‍ വിലയ്ക്കുവാങ്ങിയിരുന്നത്. ഒന്നാം ഘട്ടമായി അടിത്തറയും താഴത്തെ നിലയുടെ പണിയും നടത്തുന്നതിനാണ് 16.5 കോടി രൂപയാണ് ആദ്യഘട്ടം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കരാര്‍നടപടികള്‍ പൂ ര്ത്തിയാക്കിയെങ്കിലും പണി പാതിവഴിക്ക് മുടങ്ങുകയായിരുന്നു.
രൂപരേഖ തയ്യാറാക്കുന്നതിനായി ഏല്പിച്ച ഡ്രിക്കിലെ വിദഗ്ധരും അലഭാവംകാട്ടി. ഹിന്ദു ഐക്യവേദി അടക്കമുള്ള സാംസ്കാരിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പലതവണ വിഷയം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും രാജു ഏബ്രഹാം എംഎല്‍എ , ആന്റോ ആന്റണി എംപി എന്നിവര്‍ വേണ്ടത്ര ആര്‍ജവം കാട്ടിയിട്ടില്ല. നിരവധി അയ്യപ്പന്മാര് കടന്നു പോകുന്ന പ്രദേശത്ത് ആവശ്യത്തിനുള്ള ബസുകള്‍ അനുവധിക്കാന്‍ പോലും അധികാരികള്‍ക്ക് സാധിച്ചിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: