ശബരിമല: സന്നിധാനത്തും പരിസരങ്ങളിലും പത്രം വിതരണം ചെയ്യുന്നത് ഡ്യൂട്ടി മജിസ്ട്രേറ്റ് തടഞ്ഞതായി പരാതി. കഴിഞ്ഞ മൂന്നു ദിവസമായി രാവിലെ ജീവനക്കാര്‍ക്കൊപ്പം എത്തുന്ന ഉദ്യോഗസ്ഥന് പത്രം വിതരണം ചെയ്യുന്നവരെ തടയുകയും പത്രക്കെട്ട് വലിച്ചെറുകയും ചെയ്തു. തൊഴിലാളികളുടെ തിരിച്ചറിയല്‍കാര്‍ഡ് ബലമായി പൊട്ടിച്ചെടുത്തു. പത്രങ്ങളുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യുന്നതും തടഞ്ഞു.
ഏതാനും ദിവസം മുമ്പ് തിരിച്ചറിയല്‍ കാര്ഡില്ലാത്തയാള് പത്രത്തിനൊപ്പം ദേവസ്വത്തിന്റെ ഡയറി, മാല, മറ്റു സാധനങ്ങള്‍ എന്നിവ വിറ്റിരുന്നു. പരാതിയെതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി ഇയാളെ പിടികൂടി. ഇതിനുശേഷം തിരിച്ചറിയല്‍ കാര്‍ഡുണ്ടായിരുന്ന മറ്റു പത്രവിതരണക്കാരെയാണ് അകാരണമായി പീഡിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: