ശബരിമല: ശബരിമലയെ മാലിന്യമുക്തമാക്കുക എന്ന സന്ദേശവുമായി പുണ്യം പൂങ്കാവനം പദ്ധതിയില്‍ ദുബായ് അയ്യപ്പ സേവാ സമിതി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ദുബായില്‍ നിന്ന് എത്തിയ 200 അംഗ സംഘമാണ് പുണ്യം പൂങ്കാവനം പദ്ധതിയില്‍ അണിചേര്‍ന്നത്.
സേവാ സമിതിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ സുബ്ബയ്യ ഐറ്റിഎസ് ഉദ്ഘാടനം ചെയ്തു. എരുമേലയില്‍ എത്തി പേട്ടകെട്ടിയ ശേഷം മലചവിട്ടിയ സംഘം ശബരീശ ദര്‍ശനത്തിന് ശേഷമാണ് ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.
ശബരിമല തീര്‍ത്ഥാടനത്തിന്റെ മഹത്വം വരുംതലമുറയ്ക്കും പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുണ്യം പൂങ്കാവനം പദ്ധതിയില്‍ അയ്യപ്പസേവാ സമിതി പ്രവര്‍ത്തകര്‍ പങ്കെടുത്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പുണ്യം പൂങ്കാവനം ചീഫ് കോര്‍ഡിനേറ്റര്‍ രാംദാസ്, ദുരന്തനിവാരണ സേന ഡെപ്യൂട്ടി കമാണ്ടന്റ് വിജയന്, ആര്‍എഎഫ് ഡെപ്യൂട്ടി കമാണ്ടന്റ് മധു.ജി.നായര്‍, ദുബായ് അയ്യപ്പ സേവാ സമിതി രക്ഷാധികാരി തോട്ടാപ്പിള്ളി വേണുഗോപാലമേനോന്, കെ.എം രാജന്, പ്രസിഡന്റ് ടി.ജി ഗിരി, ജനറല്‍ സെക്രട്ടറി എം.ബി രാജേഷ്, വി.കെ സാജന് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: