തിരുവല്ല: കുറ്റൂര്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. എംസിറോഡിന് കിഴക്ക്ഭാഗത്തുളള 3, 4, 11 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന പൊട്ടന്മല, പളളിമല എന്നീ പ്രദേശങ്ങളാണ് വെളളപ്പെക്ക ഭീഷണി നേരിടുന്നത്. പ്രദേശത്തെ പ്രധാന ജല സ്രോതസായിരുന്ന മതിരമ്പുഴ ചാലിനെയും നദിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കോതാട്ടുതറ കലുങ്കും സ്വകാര്യവ്യക്തികള്‍ മണ്ണിട്ട് നികത്തി കയ്യേറിയതാണ് വെളളപ്പൊക്ക ഭീഷണിക്ക് കാരണമായിരിക്കുന്നത്.
എം.സി റോഡിലെ കെഎസ്ടിപിയുടെ നിര്‍മാണത്തിന്റെ ഭാഗമായി നിലവിലുളള തോടിന്റെ പകുതിഭാഗത്തോളം കെട്ടി അടച്ചുകഴിഞ്ഞു. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മൂന്നടിയോളം റോഡ് ഉയരും. ഇതോടെ ഗവ. ഹൈസ്കൂള്‍, എംസിറോഡിന് കിഴക്ക് ഭാഗത്തുളള വീടുകളും കടകളും എല്ലാംതന്നെ വെളളത്തിനടിയിലാകും. പ്രദേശത്തെ ഭീഷണി ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ തയാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റൂര്‍ യൂണിറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.എം സദാശിവന്‍പിളള അദ്ധ്യക്ഷത വഹിച്ചു. മനോജ് മഠത്തുമൂട്ടില്‍, വി.ജെ ആന്റണി, ജയകൃഷ്ണന്, കെ.ബി സുരേഷ്, എന്‍. സുരേന്ദ്രന് നായര്‍, കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: