ശബരിമല: പമ്പയിലെ ശൗചാലയങ്ങളില്‍ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതി. മൂന്ന് രൂപയാണ് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ പലപ്പോഴും അഞ്ച് രൂപ ഈടാക്കുന്നതായിട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് പരാതിപ്പെട്ടാല്‍ ചില്ലറയില്ലെന്ന് പറഞ്ഞ് ശൗചാലയം ഉപയോഗിക്കാന്‍ അനുവദിക്കാതെ തിരിച്ചയക്കാന്‍ ശ്രമിക്കും. തുടര്‍ന്ന് രണ്ട് രൂപ നഷ്ടപ്പെടുത്തി അഞ്ച് രൂപ നല്കി ശൗചാലയം ഉപയോഗിക്കും.
നേരത്തെയും ഇതു സംബന്ധിച്ച് പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പരിശോധന നടത്തി ശരിയാണെന്ന് ബോധ്യപ്പെട്ടിരുന്നു. കരാറുകാര്‍ക്ക് താക്കീത് നല്‍കിയെങ്കിലും വീണ്ടും അമിതതുക ഈടാക്കുന്നത് തുടരുകയാണ്.
ഇത്തരത്തില്‍ ഭക്തരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ അടുത്ത തീര്‍ത്ഥാടന കാലം മുതല്‍ പമ്പയിലെ ശൗചാലയങ്ങള്‍ സൗജന്യമായി ഉപയോഗിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്താനുള്ള നീക്കത്തിലാണ് ദേവസ്വം ബോര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: