ശബരിമല: നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ശരണവഴിയും പരിസരപ്രദേശങ്ങളും ശുചീകരിച്ച് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി (എസ്എസ്എസ്) അംഗങ്ങള്‍. എണ്ണൂറ് ജീവനക്കാരാണ് ഇതിനായി എസ്എസ്എസ്സിന്റെ കീഴില്‍ രാപ്പകല്‍ അധ്വാനിക്കുന്നത്. 300 അംഗങ്ങള്‍ സന്നിധാനത്തും 315 അംഗങ്ങള്‍ പമ്പയിലും 150 അംഗങ്ങള്‍ നിലയ്ക്കലിലും സേവനമനുഷ്ഠിക്കുന്നുണ്ട്.
ഇതിന് പുറമേ പന്തളത്ത് 25, കുളനടയില്‍ 10, വീതം അംഗങ്ങളും സേവനമനുഷ്ഠിക്കുന്നു. തിരുമുറ്റം, നടപ്പന്തല്‍, മാളികപ്പുറം, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ 24 മണിക്കൂറും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്നുണ്ട്.
ഒന്‍പത് വിഭാഗങ്ങളായി തിരിഞ്ഞാണ് ശരണവഴിയില്‍ എസ്എസ്എസ് ശുചീകരണം നടത്തുന്നത്. തിരുമുറ്റം ശുചീകരിക്കുന്നതിന് മാത്രം 48 അംഗങ്ങള്‍ പകല്‍ സമയത്തും രാത്രിയില്‍ 12 പേരും ജോലി ചെയ്യുന്നു. ഭസ്മക്കുളവും പരിസരവും ശുചീകരിക്കുന്നതിനായി പകല്‍ 40 പേരും പാണ്ടിത്താവളത്തില്‍ 44 പേരും സേവനമനുഷ്ഠിക്കുന്നു.
ഇവിടങ്ങളില്‍ രാത്രിയില്‍ യഥാക്രമം 14 പേരും 10 പേരും ജോലി ചെയ്യുന്നു. പുണ്യപൂങ്കാവനവും ശബരീസന്നിധിയും ശുചീകരിക്കുന്നതില്‍ എസ്എസ്എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: