തിരുവല്ല: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കു ള്ള പ്രധാനമന്ത്രിയുടെ പൊ തുഭരണ അവാര്‍ഡ് നേടിയ ഇരവിപേരൂര്‍ മോഡല്‍ നേരിട്ട് കാണുന്നതിനും പഠന വിധേയമാക്കുന്നതിനും മഹാരാഷ്ട്ര സംഘം ഇരവിപേരൂര്‍ പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി. 10,11 തീയതികളില്‍ ഗോവയില്‍നിന്നും 17,18,19 തീയതികളില്‍ ഗുജറാത്തില്‍ നിന്നും സംഘങ്ങള്‍ ഇരവിപേരൂരില്‍ എത്തും. അവാര്‍ഡിന് പരിഗണിക്കാന്‍ ഇടയാക്കിയ 10 പദ്ധതികളാണ് സംഘങ്ങള്‍ പഠന വിധേയമാക്കുന്നത്. ഇ-ഗവണന്‍സ്, പരിസ്ഥതി ഗ്രാമസഭ, മാലിന്യ സംസ്ക്കരണ പരിപാടി, ഗ്രാമവിജ്ഞാന കേ ന്ദ്രം, ജാഗ്രതാസമിതി, ആരോഗ്യസഭ, ഹരിതഗ്രാമം, ചെറുകിട കുടിവെള്ള പദ്ധതികള്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തുടങ്ങിയ പദ്ധതികളെക്കുറിച്ചാണ് സംഘങ്ങള്‍ പഠനം നടത്തുന്നത്. പദ്ധതികള്‍ സംബന്ധിച്ച അവതരണം കാണുകയും നിര്‍വഹണ ഉദ്യോഗസ്ഥരുമായി സംവദിക്കുകയും ചെ യ്ത മഹാരാഷ്ട്ര പഞ്ചായത്ത് രാജ് ഉദ്യോഗസ്ഥരില്‍ പൂനെ കേന്ദ്രമായുള്ള എസ്സ്ഐആര് ഡി ഡയറക്ടര്‍ ഡോ. ഹേമന്ദ് ശേഖറിനും സംഘാംഗം ഡോ. സുമന്ദ് പാണ്ഡേയ്ക്കും ഇ-ഗവേണന്‍സ്, ജാഗ്രതാ സമിതി, പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജനം, പ്രാഥമിക ആരോഗ്യ കേന്ദ്ര പ്രവര്‍ത്തനം എന്നീ പദ്ധതികളാണ് കൂടുതല്‍ താത്പര്യപ്പെട്ടത്. ഇവ സംബന്ധിച്ച വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ് കുറിപ്പുകളാക്കുകയും പദ്ധതിരേഖകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്ത് വാങ്ങുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: