അട്ടത്തോട്: ശബരിമല പൂങ്കാവനത്തിലെ ഗോത്രവര്‍ഗ്ഗ കോളനിയായ അട്ടത്തോട്ടില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കൂനങ്കര ശബരിശരണാശ്രമത്തിന്റെ നേതൃത്വത്തിലുള്ള ശരണ തീര്‍ത്ഥം സേവാസമിതി ജലസംഭരണി നിര്‍മ്മിച്ച് നല്കി.
250000 ലക്ഷം ലിറ്റര്‍ സംഭരിക്കാവുന്ന ജലസംഭരണിയാണ.് പന്തളം രാജപ്രതിനിധി മൂലം തിരുനാള്‍ ശശികുമാരവര്‍മ്മ ഉദ്ഘാടനം ചെയ്തു.ഗോത്രവര്‍ഗ്ഗങ്ങളുടെ മുഴുവന്‍ പ്രശ്നങ്ങളും ഏറ്റെടുത്ത് അവരെ സ്വന്തം കാലില്‍ നില്ക്കാന് തയ്യാറാക്കുന്നതിന് വേണ്ടിയുള്ള പ്രഥമ പദ്ധതിയാണിതെന്ന് ശബരിമല അയ്യപ്പസേവാസമാജം വൈസ് പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അയ്യപ്പ സന്നിധാനത്തിന് ചുറ്റും ശബരിയുടെ പിന്മുറക്കാരായി വനാന്തരങ്ങളില്‍ കഴിയുന്ന ഗോത്രവര്‍ഗ്ഗങ്ങള്‍ പരിസ്ഥിതി സംരക്ഷകരും അയ്യപ്പ ധര്‍മ്മ പരിപാലകരുമാണെന്ന് അയ്യപ്പസേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി ഇറോഡ് രാജന് പറഞ്ഞു.
അവരെ സംരക്ഷിക്കേണ്ടത് ഓരോ അയ്യപ്പഭക്തരുടേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ കൃഷ്ണന്‍കുട്ടി, എന്‍.ജി.രവീന്ദ്രന്, ബി.കെ.ശ്രീകുമാര്‍, കരിങ്കുന്നം രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: