തിരുവല്ല: പന്നിക്കുഴി പാലം പണി സമയബന്ധിതമായി തീര്‍ക്കാന്‍ സാധിക്കാഞ്ഞതിനാല്‍ ശബരിമല തീര്‍ത്ഥാടകര്‍ അടക്കമുള്ള യാത്രക്കാര്‍ വലയുന്നു.പന്നിക്കുഴിയിലെ പാലം ഗതാഗതയോഗ്യമാക്കുന്നതിന് കാലതാമസം നേരിടുന്നതാണ് കുരുക്കിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.പന്നിക്കുഴിയിലെ കുരുക്കില്‍ കേരളാ ഗവര്‍ണര്‍ പി സദാശിവവും കഴിഞ്ഞ ദിവസം കുടുങ്ങിയത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് ഇഴഞ്ഞു നീങ്ങിയിരുന്ന അപ്രോച്ച് റോഡ് നിര്‍്മ്മാണം ദ്രുതഗതിയിലായത്.പഴയ പാലത്തിനോട് ചേര്‍ന്ന് വന്‍ഗര്‍ത്തം രൂപപ്പെട്ട് ചെളിക്കുളമായി മാറിയതോടെ രണ്ടുവരിഗതാഗതം സാധ്യമാകാതെ വന്നു.ഇതേ തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസമായി ചങ്ങനാശ്ശേരി ഭാഗത്തുനിന്ന വരുന്ന കെഎസ്ആര്‍ടിസി ബസുകളും മറ്റ് വാഹനങ്ങളും ഇടിഞ്ഞില്ലം -കാവുംഭാഗം റോഡിലൂടെയാണ് കടത്തിവിടുന്നത്.ഇത് ഇടിഞ്ഞില്ലം-കാവുംഭാഗം റോഡിലും വന്‍ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ട്.തിരുവനന്തപുരത്തേക്ക് അടക്കമുള്ള കെഎസ്ആര്‍ടിസ് ബസുകള്‍ കാവുംഭാഗത്ത് നിന്നും ബസ്സ് ടെര്‍മിനലിലേക്ക് എത്തുന്നതും ഗതാഗത കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്. നിരനിരയായി വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മല്ലപ്പള്ളി ,ടികെ റോഡുകളും ഗതാഗത കുരുക്കില്‍ വീര്‍പ്പ് മുട്ടുന്നു.എംസി റോഡില്‍ നടക്കുന്ന നാമമാത്രമായ അറ്റകുറ്റപണികളും ഗതാഗതത്തിന് ഏറെ തടസം സൃഷ്ടിക്കുന്നു.തകര്‍ന്ന് തരിപ്പണമായ എം.സി റോഡില്‍ പെരുന്തുരുത്തി മുതല്‍ തിരുവല്ലയിലേക്കു സാധാരണ നിലയില്‍തന്നെ മണിക്കൂറുകള്‍ നീളുന്ന നീണ്ടനിരയാണ് പ്രത്യക്ഷപ്പെടുന്നത്.ഗതാഗതക്കുരുക്ക് ദീര്‍ഘദൂര യാത്രക്കാരെയും ഇതര സംസ്ഥാന തീര്ഥാടകരെയുമാണ് ഏറെയും വലക്കുന്നത്.റോഡ് നിര്‍മാണം കണക്കി ലെടുത്ത് സമാന്തര പാതയിലൂടെ ഗതാഗതം തിരിച്ചുവിടൂമ്പോള് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ അധികൃതര്‍ക്ക് സംഭവിച്ച വീഴ്ചയാണ് കുരുക്ക് വര്ദ്ധ്ിക്കാന് ഇടയാക്കിയത്.രണ്ട് ദിവസങ്ങള്‍്ക്കുള്ളില്‍ എംസിറോഡിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതോടെ ഗതാഗത സവിധാനം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കഴിയുമെന്ന് ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: