ശബരിമല: തമിഴ്നാട്ടില്‍നിന്നുള്ള തീര്ത്ഥാടകര്കൂടി എത്തിത്തുടങ്ങിയതോടെ സന്നിധാനം തരിക്കിലമര്ന്നു. ഇന്നലെ വൈകിട്ട് ദീപാരാധന സമയത്ത് സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. വൈകിട്ട് 5.30ന് തീര്‍ത്ഥാടകരുടെ നീണ്ടനിര മരംകൂട്ടംവരെ എത്തിയതോടെ പമ്പയില്‍ തീര്‍ത്ഥാടകരെ അല്പനേരം തടഞ്ഞ് നിയന്ത്രിച്ചു. സന്നിധാനത്തെ തിരക്കിന് ആശ്വാസമുണ്ടായതോടെയാണ് ഘട്ടംഘട്ടമായി തീര്‍ത്ഥാടകരെ കടത്തിവിട്ടത്. ചക്കുപാലം, ഹില്‍ടോപ്പ്, എന്നിവിടങ്ങള്‍ വാഹനങ്ങളെക്കൊണ്ട് നിറഞ്ഞു. ട്രാക്ടര്‍ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെയ്യഭിഷേകത്തിനും തിരിക്ക് അനുഭവപ്പെട്ടു. വൈകുന്നേരത്തോടെ മഴയെത്തിയത് തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: