എസ്.അഭിജിത്ത്
തിരുവല്ല: തിരുവല്ലയെ ശബരിമലയുടെ പ്രവേശന കവാടമാക്കി ഉയര്‍ത്താനുള്ള ജനപ്രതിനിധികളുടെ പ്രഖ്യാപന പെരുമഴക്കിടയില്‍ ഇത്തവണയും താലൂക്ക് ആശുപത്രിക്ക് അവഗണന.അടിസ്ഥാന സൗകര്യങ്ങള്‍ പോലും പരിമിതമായ താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ കെട്ടിട സമുച്ഛയവും പാതിവഴിക്കായി.മണ്ഡല കാലം ആരംഭിച്ച് പന്ത്രണ്ട് ദിനങ്ങള്‍ പിന്നിടുമ്പോഴും അടിയന്തര ആവശ്യങ്ങള്‍ തരണം ചെയ്യാനുള്ള സംവിധാനങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ ഒരുക്കിയിട്ടില്ല.പ്രദേശത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സ്ഥാപനങ്ങളെ സഹായിക്കാനാണ് താലൂക്ക് ആശുപത്രിയെ അധികൃതര്‍ അവഗണിക്കുന്നതെന്നാണ നാട്ടുകാരുടെ ആരോപണം.വിദഗ്ദ്ധര്‍ അടക്കം പതിനേഴ് ഡോക്ടര്‍മാര്‍ മാത്രമാണ് ആശുപത്രിയിലുള്ളത് അതില്‍ മിക്കവരും സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ പോകും.ഇത്തവണ നാല് ഡോക്ടര്‍മാരെ സന്നിധാനത്തും പമ്പയിലുമായി ഡ്യൂട്ടി നിശ്ചയിച്ചിരിക്കുകയാണ്.നിലവിലെ ഡോക്ടര്‍മാര്‍ക്ക് ആഴ്ചയിലുള്ള അവധിപോലും നല്കാന് സാധിക്കാറില്ല.പലരും ഡബിള്‍ ഷിഫ്റ്റുകള്‍ എടുക്കാന്‍വരെ നിര്‍ബന്ധിതരാകേണ്ട അവസ്ഥിയിലാണ്.ഒരു ദിവസം ആറു ഡോക്ടര്‍മാരാണ് നിലവിലെ ഷിഫ്റ്റ് പ്രകാരം ക്രമീകരിച്ചിട്ടുള്ളത്.ഇതില്‍ സര്ജന്,ഗൈനക്ക് വിഭാഗങ്ങളും ഉള്‍പ്പെടുന്നു.ബാക്കി നാല് പേരില്‍ രണ്ടുപേര്‍ രാത്രി ഡ്യൂട്ടിക്കും മാറുമ്പോള്‍ പലപ്പോഴും രണ്ട് ഡോക്ടര്‍മാര്‍മാത്രമാണ് ക്യാഷ്വാലിറ്റിയില്‍ ഉണ്ടാവുക.ഇവരില്‍ ആരെങ്കിലും അടിയന്തര അവധിയില്‍ പ്രവേശിക്കുകയാണെങ്കില്‍ പിന്നെയും കാര്യങ്ങള്‍ താറൂമാറാകും.ആകെയുള്ള രണ്ട് തിയേറ്ററുകളില്‍ ഒന്ന് പ്രസവസംബന്ധമായ ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നത്. മറ്റൊന്ന് ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളുടെ ശസ്ത്രക്രിയക്കായി എത്തുന്ന രോഗികള്‍ക്കായി അതത് ദിവസങ്ങള്‍ മാറ്റി വെച്ചിരിക്കുന്നു.ജില്ലയിലെ ഒരോയൊരു റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ഏക സര്‍ക്കാര്‍ ആശുപത്രിയാണ് തിരുവല്ല താലൂക്ക് ആശുപത്രി. നൂറ്റി അറുപത്തി അഞ്ച് കിടക്കകള്‍ മാത്രം ഉള്ള ഇവിടെ മിക്കപ്പോഴും അതിലും കൂടുതല്‍ രോഗികളാണ് ഉണ്ടാവുക.ഇതില്‍ വിരലിലെണ്ണാവുന്ന എണ്ണം കിടക്കകള്‍ മാത്രമാണ് ശബരിമല ഭക്തര്‍ക്ക് മാറ്റിവെച്ചിരിക്കുന്നത.ആശുപത്രിക്കായി ആകെയുള്ള പഴക്കം ചെന്ന രണ്ട് ആമ്പുലന്‍സുകളില്‍ ഒരെണ്ണം ശബരിമല ഡ്യൂട്ടിക്കായി പമ്പയില്‍ പോയിരിക്കുകയാണ്.ആലപ്പുഴ ,കോട്ടയം ,ജില്ലകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പ്രധാനമായി ആശ്രയിക്കുന്ന തിരുവല്ല നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ അപര്യാപ്ത മുന്‍വര്‍ഷങ്ങളിലും ചര്‍ച്ചാവിഷയമായിരുന്നു. സീസണ് ആരംഭിച്ചുകഴിഞ്ഞാല്‍ അന്യസംസ്ഥാന ഭക്തര്‍ അടക്കം നിരവധി തീര്‍ത്ഥാടകരാണ് തിരുവല്ല വഴി കടന്ന് പോകുന്നത്.നാളിതുവരെ വന്ന പ്രഖ്യാപനങ്ങളും കടലാസ് പദ്ധതികളും ഇന്നുവരെ വെളിച്ചം കണ്ടിട്ടില്ല.സ്ഥലം എംഎല്‍എ മാത്യൂ ടി.തോമസടക്കം പലതവണ വിഷയത്തില്‍ ഇടപെട്ടങ്കിലും പ്രത്യേകിച്ച് പുരോഗതിയൊന്നും ഉണ്ടായില്ല.ഈ മണ്ഡലകാലത്തും താലൂക്ക് ആശുപത്രിയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച പ്രക്ഷേഭത്തിന് ഒരുങ്ങുകയാണ് ഹിന്ദു ഐക്യവേദി അടക്കമുള്ള ഹൈന്ദവ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: