പത്തനംതിട്ട: പത്തനംതിട്ട: റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയില്‍ ആദ്യ ദിനം 25 ഇനങ്ങളുടെ ഫൈനല്‍ പൂര്‍ത്തിയായപ്പോള്‍ റാന്നി ഉപജില്ല മുന്നില്‍.അഞ്ചു ഒന്നാംസ്ഥാനംനാലു രണ്ടാംസ്ഥാനം, ആറു മൂന്നാംസ്ഥാനം എന്നിവയടക്കം 43 പോയിന്റ നേടിയാണ് റാന്നി് ഉപജില്ലാ മുന്നിട്ടു നില്‍ക്കുന്നത്.35 പോയിന്റോടെ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന പുല്ലാടിന് യഥാക്രമം മൂന്ന്, ആറ്, രണ്ട് വീതം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു. നാല് വീതം ഒന്നാംസ്ഥാനവുംമൂന്നാംസ്ഥാനവും മൂന്ന്രണ്ടാംസ്ഥാനവുമടക്കം 33 പോയിന്റോടെ വെണ്ണിക്കുളവും നാലു വീതം ഒന്നാംസ്ഥാനവും രണ്ടാംസ്ഥാനവും ഒരു മൂന്നാംസ്ഥാനവുമടക്കം 33 പോയിന്റോടെ പത്തനംതിട്ടയും മൂന്നമതുണ്ട്. കോന്നി ഉപജില്ലയാണ് നാലാം സ്ഥാനത്തുള്ളത്.
സ്കൂള്‍ തലത്തില്‍ മൂന്നു വീതം ഒന്നാംസ്ഥാനവും രണ്ടാംസ്ഥാനവും മൂന്നാംസ്ഥാനവും നേടിയ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്.എസ്.എസ് 27 പോയിന്റോടെ മുന്നിലാണ്. മൂന്നു വീതം ഒന്നാംസ്ഥാനവും രണ്ടാംസ്ഥാനവുംഒരു മൂന്നാംസ്ഥാനവുമടക്കം 25 പോയിന്റുമായി ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്.എസ്.എസ് തൊട്ടുപിന്നിലുണ്ട്. രണ്ടു വീതം ഒന്നാംസ്ഥാനവും രണ്ടാംസ്ഥാനവും മൂന്നാംസ്ഥാനവുമായി 18 പോയിന്റുമായി ഇടക്കുളം ഗുരുകുലം എച്ച്.എസ്.എസ് ആണ് മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: