മല്ലപ്പള്ളി:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മറനീക്കി പുറത്തുവന്ന ഇടത് വിഭാഗീയത മല്ലപ്പള്ളിയില്‍ രൂക്ഷമായി തുടരുന്നു.ഔദ്യോഗിക നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തല്‍ കഴിഞ്ഞ ദിവസം ചേരാനിരുന്ന താലൂക്ക് കമ്മിറ്റി കോറം തികയാതെ മാറ്റിവെച്ചു.പലസ്ഥലങ്ങളിലെയും പരാജയങ്ങള്‍ക്ക് പ്രധാന കാരണം ഔദ്യോഗിക നേതൃത്വത്തിലെ വിഭാഗീയതയാണെന്ന് കാട്ടി ബ്രാഞ്ച് കമ്മിറ്റികള്‍ രേഖാമൂലം മേല്‍തട്ടുകളില്‍ രേഖാമൂലം പരാതികല്‍ നല്‍കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം കൂടിയ ലോക്കല്‍ കമ്മറ്റിയിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വാക്കേറ്റത്തിലാണ ്അവസാനിച്ചത്. ലോക്കല്‍ കമ്മിറ്റിയുടെ എതിര്‍പ്പ മറികടന്ന് മല്ലപ്പള്ളി ജില്ലാപ്ഞ്ചായത്ത് ഡിവിഷനില്‍ വിജയിച്ച സുബിന് പ്രദേശത്ത് ഒരുഭാഗത്തും സ്വീകരണ പരിപാടികള്‍ ഒരുക്കാഞ്ഞതുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി ലോക്കല്‍ കമ്മിറ്റിയില്‍ ഔദ്യോഗിക നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കി..മല്ലപ്പള്ളി,കുറ്റുര്,കല്ലൂപ്പാറ പഞ്ചായത്തുകളില്‍ പലയിടങ്ങിളിലും ഔദ്യോഗിക നേതൃത്വത്തിലെ ചിലരും കുന്നന്താനം എല്‍സി സെക്രട്ടറി മോഹനന് നായര്‍ മുതിര്‍ന്ന നേതാവ് ഫിലിപ്പ് കോശി എന്നിവരും ചേര്‍ന്ന് സുബിനെ പരാജയപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയന്നും ഏരിയ കമ്മിറ്റിയില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.മറ്റു പലയിടങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തോല്്ക്കാന് പ്രധാനകാരണം വിഭാഗീയ പ്രശ്നങ്ങളാണെന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം. ഏരിയാ കമ്മിറ്റി അംഗങ്ങളായ എം. രാജന് ആനിക്കാടും ബിന്ദു ചന്ദ്രമോഹന് കോട്ടാങ്ങലും എം.എന്‍. കൃഷ്ണകമാര്‍ എഴുമറ്റൂരും ദയനീയമായി പരാജയപ്പെട്ടിരുന്നു.ആനിക്കാട് അഞ്ചാം വാര്‍ഡായ പുന്നവേലിയിലാണ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ രാജന് 85 വോട്ടിന് തോറ്റത്. സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയ ലിയാക്കത്ത് അലിക്കുഞ്ഞ് റാവുത്തരാണ് ഇവിടെ ജയിച്ചത്.കോട്ടാങ്ങല്‍ ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡില്‍ മത്സരിച്ച ബിന്ദുചന്ദ്രമോഹന്‍ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു.എഴുമറ്റൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡായ കൊറ്റന്‍കുടിയില്‍ കോണ്‍ഗ്രസിലെ അനില്‍ വൈക്കരയോട് 32 വോട്ടിനാണ് എം.എന്‍. കൃഷ്ണകുമാര്‍ തോറ്റത്.മേഖലയില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിടാനുണ്ടായ പ്രധാന കാരണം കടുത്ത വിഭാഗീയതയാണെന്നാണ് വിലയിരുത്തല്‍.ഇതിന് ജില്ലാകമ്മിറ്റിയിലെ ഒരുവിഭാഗം നേതാക്കളുടെ ഒത്താശ ഉള്ളതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: