കാസര്‍കോട്: കാസര്‍കോട് സഗരസഭാ ചെയര്മാന് വെസ് ചെയര്മാന് സ്ഥാനങ്ങളിലേക്ക് ബിജെപി പ്രതിനിധികളായ കെ.സവിതയും പി.രമേശും മത്സരിക്കും. നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന ബിജെപി അംഗമായ കെ.സവിത ചെയര്മാന് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ സംസ്ഥാന സമിതിയംഗവും മുന്‍ നഗരസഭാ പ്രതിപക്ഷ നേതാവുമായ പി.രമേശ് വൈസ് ചെയര്മാന് സ്ഥാനത്തേക്ക് മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച നഗരസഭാ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് സവിത. ഇവരായിരുന്നു സഹ കൗണ്‍സിലര്‍മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും, ആദ്യ നഗരസഭാ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തത്.
1979 മുതല്‍ 1984 വരെ കൗണ്‍സിലറായിരുന്ന പരിചയവുമായാണ് സവിത ടീച്ചര്‍ മത്സരരംഗത്തുള്ളത്. പി.രമേശ് മൂന്നാം തവണയാണ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ നഗരസഭയില്‍ 11 ബിജെപി അംഗങ്ങളുമായി പ്രതിപക്ഷ നേതൃനിരയുടെ അമരക്കാരനായിരുന്ന് ഭരണ പക്ഷത്തിന്റെ അഴിമതി നിറഞ്ഞ ഭരണത്തിനെതിരായി ശക്തമായ പോരാട്ടങ്ങള്‍ നടത്തിയ വ്യക്തിയാണ് രമേശ്. ഇത്തവണ രമേശിന്റെ നേതൃത്വത്തില്‍ ബിജെപി കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ നടത്തിയ പടയോട്ടത്തിന്റെ ഫലമായി 14 സീറ്റുകളില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചിരുന്നു. സിപിഎമ്മിന്റെ ഒരു സീറ്റും കോണ്‍ഗ്രസിന്റെ രണ്ട് സീറ്റുകളിലും ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ബിജെപിയുടെ തേരോട്ടത്തില്‍ കോണ്‍ഗ്രസിനെ നഗരസഭയില്‍ നിന്ന് തുടച്ച് മാറ്റിയ ചരിത്രം കൂടി ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. നഗരസഭയില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികളുടെ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: