കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ വെച്ച് ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ സന്ദീപിന് കുത്തേറ്റ സംഭവുമായി ബന്ധപ്പെട്ട് നഗരത്തില്‍ വാഹന പരിശോധന കര്‍ശനമാക്കിയതായി കാസര്‍കോട് സി.ഐപി.കെ.സുധാകരന് അറിയിച്ചു. രാത്രി എട്ട് മണിക്ക് ശേഷം ഓടുന്ന ബൈക്കുകള്‍ പരിശോധിക്കും. രാത്രി 10 മണിക്ക് ശേഷം ഓടുന്ന മുഴുവന്‍ വാഹനങ്ങളും തടഞ്ഞ് പരിശോധിക്കുമെന്നും സംശയം തോന്നിയാല്‍ വാഹനങ്ങള്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് തടസമുണ്ടാവില്ലെന്നും അത്തരം വാഹനങ്ങളും പരിശോധിക്കുമെന്നും പോലീസ് സൂചിപ്പിച്ചു. അതേസമയം മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഓട്ടോ ഡ്രൈവര്‍ ചൂരി ബട്ടംപാറയിലെ സന്ദീപിന്റെ ശസ്ത്രക്രിയ നടന്നതായും ആരോഗ്യനില സംബന്ധിച്ച് ഒന്നും പറയാറായിട്ടില്ലെന്നും പരിശോധിക്കുന്ന ഡോ.അഷ്ഫാഖ് പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാസര്‍കോട്ട് നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും പോലീസ് ജാഗ്രത പാലിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: