കാസര്‍കോട്: ഉപ്പള ടൗണില്‍ ബിജെപി പ്രകടനത്തിന് നേരെ ലീഗ് പ്രവര്‍ത്തകരുടെ അക്രമം. ബിജെപി പ്രകടനത്തിന് നേരെ ലീഗ് പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ കല്ലെറിയുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. വിവരമറിഞ്ഞെത്തിയ കുമ്പള സി എ സുരേഷ് കുമാറിന്റെയും എസ്ഐ പ്രമോദിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം അക്രമികളെ ഓടിക്കാന്‍ ഗ്രനേഡും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം. കല്ലേറില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: