കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ സിപിഎം കോണ്‍ഗ്രസ് കോട്ടകള്‍ തകര്‍ത്ത് ബിജെപി നേടിയത് ഉജ്വല വിജയം. ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് 2010-15 വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ എടനീര്‍ ഡിവിഷന് മാത്രം നേടാനായിരുന്ന ബിജെപിക്ക് ഇത്തവണ സിപിഎമ്മിന്റെ കയ്യില്‍ നിന്നും പുത്തിഗെ ഡിവിഷന് കൂടി പിടിച്ചെടുക്കാന്‍ സാധിച്ചു. 378 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പുത്തിഗെ ഡിവിഷനില്‍ നിന്നും ബിജെപിയുടെ പുഷ്പ അമക്കളെ വിജയിച്ചത്. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളില്‍ യുഡിഎഫ് 8, എല്‍ഡിഎഫ് 7, ബിജെപി 2 സീറ്റുകള്‍ നേടി. ജില്ലയിലെ മൂന്ന് നഗരസഭകളില്‍ രണ്ടെണ്ണം എല്‍ഡിഎഫും ഒന്ന് യുഡിഎഫും കരസ്ഥമാക്കി. കാഞ്ഞങ്ങാട് നഗരസഭയിലെ 43 വാര്‍ഡുകളില്‍ എല്‍ഡിഎഫ് 22, യുഡിഎഫ് 13, ബിജെപി 5, മറ്റുള്ളവര്‍ 3 എന്നിങ്ങനെ നേടി. കാസര്‍കോട് നഗരസഭയില്‍ ആകെ 38 വാര്‍ഡുകള്‍. യുഡിഎഫ് 20, ബിജെപി 14, എല്‍ഡിഎഫ് 1, മറ്റുള്ളവര്‍ 3. ഇവിടെ ബിജെപി മൂന്ന് സീറ്റ് അധികം നേടി. നീലേശ്വരം നഗരസഭയിലെ 32 വാര്‍ഡുകളില്‍ എല്‍ഡിഎഫ് 19 വാര്‍ഡിലും യുഡിഎഫ് 13 വാര്‍ഡിലും വിജയിച്ചു.
ആറ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ നാല് ഡിവിഷനില്‍ എല്‍ഡിഎഫും, രണ്ട് ഡിവിഷനില്‍ യുഡിഎഫും ഭൂരിപക്ഷം നേടി. കാഞ്ഞങ്ങാട് ബ്ലോക്കിലെ 13 വാര്‍ഡുകളില്‍ യുഡിഎഫ് 4, എല്‍ഡിഎഫ് 9 നേടി. കാറഡുക്ക ബ്ലോക്ക് 13 വാര്‍ഡ്. എല്‍ഡിഎഫ് 7, ബിജെപി 3, യുഡിഎഫ് 3. കാസര്‍കോട് ബ്ലോക്ക് 15 വാര്‍ഡ്. യുഡിഎഫ് 11, ബിജെപി 4, മഞ്ചേശ്വരം ബ്ലോക്ക് 15 വാര്‍ഡ്. യുഡിഎഫ് 9, ബിജെപി 4, എല്‍ഡിഎഫ് 2. നീലേശ്വരം ബ്ലോക്കില്‍ 13 വാര്‍ഡ്. എല്‍ഡിഎഫ് 8, യുഡിഎഫ് 4, മറ്റുള്ളവര്‍ 1. പരപ്പ ബ്ലോക്കിലെ 14 വാര്‍ഡുകളില്‍ എല്‍ഡിഎഫ് 8 ഉം യുഡിഎഫ് 4 ഉം മറ്റുള്ളവര്‍ 2 ഉം നേടി.
ജില്ലയിലെ 38 പഞ്ചായത്തുകളില്‍ യുഡിഎഫ് 18 ലും എല്‍ഡിഎഫ് 15 ലും ബിജെപി 4 ലും മറ്റുള്ളവര്‍ ഒരു പഞ്ചായത്തിലും ഭരണം നേടി. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ കാഞ്ഞങ്ങാട്, കാറഡുക്ക, നീലേശ്വരം, പരപ്പ എന്നീ ഡിവിഷനുകളില്‍ എല്‍ഡിഎഫും, കാസര്‍കോട്, മഞ്ചേശ്വരം ഡിവിഷനുകളില്‍ യുഡിഎഫും മേല്‍ക്കോയ്മ നേടി. ജില്ലാ പഞ്ചായത്ത് യുഡിഎഫും, ജില്ലയിലെ മൂന്നു നഗരസഭകളില്‍ കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകള്‍ എല്‍ഡിഎഫും, കാസര്‍കോട് നഗസരസഭ യുഡിഎഫും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: