മുഹമ്മ: ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികളായ രണ്ട് പേരെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം എല്‍സി മെമ്പര്‍ വാരണം കൊച്ചുമറ്റത്തില്‍ സുരേഷ്(45) തണ്ണീര്‍മുക്കം പതിനൊന്നാം വാര്‍ഡ് കൊച്ചുമറ്റത്തില്‍ രാഹുല്‍(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച രാത്രി 8.15ഓടെ പുത്തനങ്ങാടിയ്ക്ക് സമീപമാണ് സംഭവം. മുഹമ്മ പഞ്ചായത്ത് ഒന്നാം വാര്‍ഡ് സമത്വ മുന്നണി ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനുമായ മുഹമ്മ ചാരമംഗലം പുതുവീട്ട് വെളി ഗോപിനാഥ(51)നാണ് വെട്ടേറ്റത്. സൈക്കിളില്‍ സാധനങ്ങള്‍ വാങ്ങി വീട്ടിലേയ്ക്ക് പോകവെ പ്രകോപനമൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്റ് ചെയ്തു. മുഹമ്മ കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയും സമത്വമുന്നണിയും വന്‍ മുന്നേറ്റമാണ് നടത്തിയത്. തെരഞ്ഞെടുപ്പു പ്രചരണ കാലയളവില്‍ത്തന്നെ സിപിഎമ്മുകാര്‍ ബിജെപിയുടെയും എസ്എന്‍ഡിപിയുടെയും പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: