കരിങ്കുന്നം: കരിങ്കുന്നത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാമതീര്‍ത്ഥന്റെ പരാജയത്തെത്തുടര്‍ന്ന് യുഡിഎഫില്‍ പൊട്ടിത്തെറി. ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന രാമതീര്‍ത്ഥനെ വന്‍ പാരിതോഷികം നല്‍കിയാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെട്ടിയിറക്കിയതെന്ന് കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് തന്നെ ആക്ഷേപമുണ്ടായിരുന്നു.
ഈ വികാരം മുഖവിലയ്ക്കെടുക്കാതെ മറ്റത്തിപ്പാറയിലുള്ള ഒരു നേതാവാണ് രാമതീര്‍ത്ഥന്‍ ടിക്കറ്റ് തരപ്പെടുത്തി നല്‍കിയത്. ബിജെപി ഈ ബ്ലോക്ക് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. ഇടത് സ്വതന്ത്രനായ സതീഷ് കേശവനും രണ്ടില ചിഹ്നത്തില്‍ മത്സരിച്ച രാമതീര്ത്ഥനുമാണ് ഏറ്റുമുട്ടിയത്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കരിങ്കന്നം പഞ്ചായത്തിലും ജില്ല ഡിവിഷനിലും വിജയിച്ചപ്പോള്‍ രാമതീര്‍ത്ഥന്‍ മാത്രമാണ് പരാജയത്തിന്റെ കയ്പ് നീര്കുടിച്ചത്.
കേരള കോണ്‍ഗ്രസുകാര്‍ കാലുവാരിയതോടെ എല്‍ഡിഎഫിന് വിജയം ഉറപ്പിച്ച് നല്കുകയിരുന്നു. ബിജെപിയില്‍ നിന്നും പുറത്തുമായി കേരളകോണ്‍ഗ്രസില്‍ വേണ്ടാത്തവനമായി രാമതീര്‍ത്ഥന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: